
ലോക്ക്ഡൗണിനെ തുടര്‍ന്ന് ജോര്‍ദാനിലെ ഷൂട്ടിംഗ് ലൊക്കേഷനില്‍ കുടുങ്ങിയ നടന് പൃഥ്വിരാജും സംഘവും തിരിച്ചെത്തി. കൊച്ചിയിലാണ് സംഘം വന്നിറങ്ങിയത്. എയര്‍ ഇന്ത്യയുടെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹി വഴിയാണ് പൃഥ്വിരാജും സംഘവും തിരിച്ചെത്തിയത്. ആടുജീവിതം സിനിമയുടെ ഷൂട്ടിംഗിനായാണ് സംഘം ജോര്‍ദാനിലേക്ക് പോയത്.
ഫോര്‍ട്ട് കൊച്ചിയില്‍ ഇവര്‍ക്ക് ക്വാറന്റൈന് സൗകര്യം ഒരുക്കിയിട്ടുണ്ട്. പണം നല്‍കിയുള്ള ക്വാറന്റൈന് സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. സംവിധായകന് ബ്ലെസി തിരുവല്ലയിലെ വീട്ടിലായിരിക്കും ക്വാറന്റൈനില്‍ കഴിയുക എന്നാണ് വിവരം.
രണ്ട് മാസത്തിലേറെയായി സംഘം ജോര്‍ദാനില്‍ തുടരുകയായിരുന്നു. 58 അംഗ സംഘമാണ് ഷൂട്ടിംഗിനായി ജോര്‍ദാനിലേക്ക് പോയത്.
