Skip to main content

വീട്ടിലെ കാറുമെടുത്ത് ലംബോര്‍ഗിനി വാങ്ങാന്‍ ഇറങ്ങിയതായിരുന്നു ഏഡ്രിയന്‍. എന്നാല്‍ യൂട്ടാ പോലീസ് വഴിയില്‍ തടഞ്ഞു. ഡ്രൈവറെ കണ്ട് ഞെട്ടിയത് പോലീസാണ്. വെറും 5 വയസ്സാണ് ഏഡ്രിയന്റെ പ്രായം. പിന്നീട് ചോദ്യം ചെയ്തപ്പോഴാണ് ലംബോര്‍ഗിനി വാങ്ങാനായാണ് താന്‍ ഇറങ്ങി തിരിച്ചതെന്ന് ഏഡ്രിയന്‍ വെളിപ്പെടുത്തിയത്. 

അമ്മ കാര്‍ വാങ്ങി കൊടുക്കാത്തതിനെ തുടര്‍ന്നാണ് കാര്‍ വാങ്ങാനായി ഏഡ്രിയന്‍ തന്നെ ഇറങ്ങി തിരിച്ചത്. ഏറ്റവും കുറഞ്ഞ മോഡലിന് പോലും 13 കോടിയിലധികമാണ് ലംബോര്‍ഗിനിയുടെ വില. ഏഡ്രിയന്റെ പോക്കറ്റിലുണ്ടായിരുന്നുത് വെറും മൂന്ന് ഡോളറും. 

അനിയത്തിയെ നോക്കാനേല്‍പ്പിച്ച് ജോലിസ്ഥലത്തേക്ക് പോയതായിരുന്നു അച്ചനും അമ്മയും. മൂത്ത സഹോദരി ഉറങ്ങിക്കിടന്ന സമയം നോക്കിയാണ് ഏഡ്രിയന്‍ കാര്‍ വാങ്ങാനായി ഇറങ്ങി തിരിച്ചത്. നിലവില്‍ കേസൊന്നും ചാര്‍ജ് ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു. അപകടമൊന്നും ഉണ്ടായിട്ടില്ലെങ്കിലും കുട്ടികള്‍ കാര്‍ ഓടിക്കുന്നത് നിയമവിരുദ്ധമായതിനാല്‍ ഏഡ്രിയന്റെ മാതാപിതാക്കള്‍ക്കെതിരെ വേണമെങ്കില്‍ കേസെടുക്കാം. അക്കാര്യം കോടതി തീരുമാനിക്കുമെന്നും പോലീസ് പറഞ്ഞു.