ഇറാനില്‍ നിന്ന് ഇന്ത്യാക്കാരുമായി എയര്‍ ഇന്ത്യയുടെ വിമാനം മുംബൈയിലെത്തി. ഇന്ന് ഉച്ചയ്ക്കാണ് വിമാനം മുംബൈ വിമാനത്താവളത്തിലെത്തിയത്. യാത്രക്കാര്‍ എത്രപേരുണ്ട് എന്നതിനെ കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടില്ല. മുംബൈയിലെത്തിയവരെ എയര്‍ ഇന്ത്യയുടെ മറ്റൊരു വിമാനത്തില്‍ രാജസ്ഥാനിലെ ജയ്സാല്‍മറിലെത്തിക്കും. എത്തിച്ചേര്‍ന്നവരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കുമെന്നും കൊറോണവൈറസ് ബാധ ലക്ഷണങ്ങളോട് കൂടിയവരെ പ്രത്യേകമായി നിരീക്ഷിക്കുമെന്നുമാണ് ഔദ്യോഗിക വിവരം.
കൊറോണ വ്യാപനം ഏറ്റവും ഗുരുതരമായി ബാധിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് ഇറാന്. പതിനായിരത്തിലധികം ആളുകള്‍ക്കാണ് ഇവിടെ കൊറോണബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 429 പേര് രോഗബാധ കാരണം മരിച്ചു.

