Skip to main content


ആരാധകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് ഷൈലോക്ക്. ഈ മാസം 23നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. അജയ് വാസുദേവാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ടീസറുകള്‍ക്കും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അതുകൊണ്ട് തന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകര്‍. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവും മമ്മൂട്ടിയും വീണ്ടും കൈകോര്‍ക്കുന്ന ചിത്രം കൂടിയണിത്.ചിത്രത്തില്‍ ഒരു മാസ് പ്രതിനായകവേഷമാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത് എന്നതും പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നതാണ്.

രാജ് കിരണ്‍, മീന സിദ്ദിഖ്, ബൈജു സന്തോഷ്, കലാഭവന്‍ ഷാജോണ്‍, പരീഷ് കണാരന്‍, ബിബിന്‍ ജോര്‍ജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

അനീഷ് ഹമീദ് ബിബിന്‍ മോഹന്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാണം ജോബി ജോര്‍ജാണ്. ഗോപി സൂന്ദര്‍ ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. തമിഴില്‍ കുബേരന്‍ എന്ന പേരിലും ചിത്രം പ്രദര്‍ശനത്തിനെത്തും.