Skip to main content

Navya Nair

ഒരു ഇടവേളക്ക് ശേഷം മലയാളികളുടെ പ്രിയ നായിക നവ്യ നായര്‍ മലയാള സിനിമയിലേക്ക് തിരിച്ച് വരുന്നു. ഒരുത്തീ എന്നു  പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മമ്മൂട്ടിയും  മഞ്ജു വാര്യരും സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടു. വി.കെ പ്രകാശ് ആണ് ചിത്രത്തിന്റെ സംവിധാനം. ഒരുത്തീ എന്ന ടൈറ്റിലിലെ തീ എന്ന വാക്കിന് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. 

പോസ്റ്ററില്‍ നവ്യയുടെ മുഖത്തോടൊപ്പം ഭരണഘടനയിലെ വരികളും മങ്ങിയ രീതിയില്‍ കൊടുത്തിട്ടുണ്ട്. ഇതില്‍ നിന്നും നീണ്ട നാളത്തെ ഇടവേളക്ക് ശേഷം തിരിച്ച് വരുന്ന നവ്യ ശക്തമായ ഒരു കഥാപാത്രത്തിലൂടെ തന്നെയാണ് തിരികെ എത്തുന്നത് എന്ന് മനസ്സിലാക്കാം. 
ദ ഫയര്‍ ഇന്‍ യു എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ടാഗ് ലൈന്‍. 

വിനായകന്‍, സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനു രാജ്, മാളവിക മേനോന്‍, കൃഷ്ണപ്രസാദ് എന്നിവരാണ് മറ്റു താരങ്ങള്‍. ജിംഷി ഖാലിദാണ് ഛായാഗ്രഹണം. കഥ തിരക്കഥ സംഭാഷണം എസ്.സുരേഷ് ബാബുവാണ്. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മ്മാണം. ഗോപി സുന്ദര്‍ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നു.