Skip to main content

Ayyappanum Koshiyum teaser

പ്രഥ്വിരാജ്, ബിജു മേനോന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സച്ചി സംവിധാനം ചെയ്യുന്ന അയ്യപ്പനും കോശിയും എന്ന സിനിമയുടെ ടീസര്‍ പുറത്തിറക്കി. ആര്‍മി ഓഫീസര്‍ ആയിരുന്ന കോശി കുര്യന്റെയും അട്ടപ്പാടി എസ്.ഐ ആയ അയ്യപ്പന്‍ നായരുടെയും കഥയാണ് ചിത്രം പറയുന്നത്. ഗോള്‍ഡ് കോയിന്‍ പിക്‌ച്ചേഴ്‌സിന്റെ ബാനറില്‍ രഞ്ജിത്തും പി.എം. ശശിധരനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അന്നാ രേഷ്മ രാജന്‍, സിദ്ദിഖ്, അനുമോഹന്‍, ജോണി ആന്റണി, അനില്‍ നെടുമങ്ങാട്, സാബു, ഷാജു ശ്രീധര്‍, ഗൗരി നന്ദ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.