Skip to main content
Bengaluru

 BS Yeddyurappa

കര്‍ണാക മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പ രാജി വച്ചു. നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനായുള്ള നടപടികള്‍ തുടങ്ങാനിരിക്കെ നാടകീയമായിട്ടാണ് താന്‍ രാജി വയ്ക്കുകയാണെന്ന് യെദിയൂരപ്പ പ്രഖ്യാപിച്ചത്. വിശ്വാസവോട്ടെടുപ്പ് നടന്നാല്‍ പരാജയപ്പെടുമെന്നുറപ്പായതോടെയാണ് രാജി. നേരത്തെ എതിര്‍പക്ഷത്ത് നിന്ന് തങ്ങള്‍ക്ക് പിന്തുണ ഉണ്ടാകുമെന്ന് ബി.ജെ.പി നേതാക്കള്‍ ആവര്‍ത്തിച്ച് പറഞ്ഞിരുന്നുങ്കെലും കോണ്‍ഗ്രസ് ജെ.ഡി.എസ് എം.എല്‍.എമാരെ മറുകണ്ടം ചാടിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല.

 

രാജിക്കത്ത് രാജ്ഭവനിലെത്തി ഗവര്‍ണര്‍ക്ക് കൈമാറി. മുഖ്യമന്ത്രി സ്ഥാനത്ത് യെദിയൂരപ്പ ഇരുന്നത് വെറും 55 മണിക്കൂര്‍ മാത്രമാണ്. ഇത് മൂന്നാംതവണയാണ് കാലാവധി തികയാതെ യെദിയൂരപ്പ രാജിവെക്കുന്നത്.

 

യെദിയൂരപ്പക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മകന്‍ വിജയേന്ദ്ര ചില കോണ്‍ഗ്രസ് എം.എല്‍.എമാരുടെ ഭാര്യമാരെ വിളിച്ച് പണം വാഗ്ദാനം ചെയ്തുവെന്നാണ് ആരോപണം ഉയര്‍ന്നിരുന്നു. കൂറുമാറാന്‍ ഓരോരുത്തര്‍ക്കും 15 കോടി രൂപ വീതമാണ് വിജയേന്ദ്ര വാഗ്ദാനം ചെയ്തത്. ഇതിന്റെ ശബ്ദരേഖയും കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.

Tags