Skip to main content
Kochi

petrol-and-diesel-price

രാജ്യത്ത് എണ്ണ കമ്പനികള്‍ ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു. കര്‍ണാടക തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ടുപിന്നാലെയാണ് പെട്രോള്‍-ഡീസല്‍ വില വീണ്ടും കൂട്ടിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് ഇന്ധന വില കൂട്ടരുതെന്ന് കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു എന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് വോട്ടെടുപ്പ് കഴിഞ്ഞതിനു പിന്നാലെയുള്ള ഈ വര്‍ദ്ധനവ്.

 

കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 17 പൈസ കൂടി 77.52 രൂപയും ഡീസലിന് 23 പൈസ കൂടി 70.56 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 24 പൈസയും ഡീസലിന് 29 പൈസയുമാണ് കൂടിയിരിക്കുന്നത്. രാജ്യാന്തരവിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ഉയരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഇന്ധനവില ഇനിയും കൂടാനാണ് സാധ്യത.

 

Tags