Skip to main content
ചെമ്മാനം

രാഷ്ട്രതന്ത്ര അധ്യാപകന്‍ ഡോ. എന്‍. ജയദേവന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി - See more at: http://www.lifeglint.com/content/jayadevan/130608/nrk-capitalists-and-c…

ചെമ്മാനം

രാഷ്ട്രതന്ത്ര അധ്യാപകന്‍ ഡോ. എന്‍. ജയദേവന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി - See more at: http://www.lifeglint.com/content/jayadevan/130608/nrk-capitalists-and-c…

രാഷ്ട്രതന്ത്ര അധ്യാപകന്‍ ഡോ. എന്‍. ജയദേവന്റെ രാഷ്ട്രീയ നിരീക്ഷണ പംക്തി - See more at: http://www.lifeglint.com/content/jayadevan/130608/nrk-capitalists-and-c…
ചെമ്മാനം
രാഷ്ട്രതന്ത്ര അധ്യാപകന്‍ ഡോ. എന്‍. ജയദേവന്റെ ഇടതുരാഷ്ട്രീയ നിരീക്ഷണ പംക്തി

ഒരിടവേളയ്ക്ക് ശേഷം ദേശീയരാഷ്ട്രീയത്തിൽ മൂന്നാം മുന്നണിയുടെ പ്രസക്തി വീണ്ടും ചർച്ചാ വിഷയമായിരിക്കുന്നു.  മുമ്പ് മൂന്നാം മുന്നണി പരീക്ഷണത്തിന് മുൻകൈയെടുത്തിരുന്ന സി.പി.ഐ.എമ്മും ഇടതുപക്ഷവും, ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ  ഒരു മൂന്നാം മുന്നണിയ്ക്ക് സാധ്യതയില്ലെന്നും അത്തരം ഒരു പരീക്ഷണത്തിന് തങ്ങൾ നേതൃത്വപരമായ പങ്ക് വഹിക്കില്ലെന്നുമുള്ള നിലപാടാണ് സ്വീകരിച്ച് വന്നത്.  രാജ്യത്തെ ജനജീവിതത്തിന്റെ ഗതി നിർണ്ണയിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളിൽ ദേശീയകാഴ്ചപ്പാടിൽ അധിഷ്ഠിതമായ ഒരു ബദൽ നയപരിപാടിയുടെ അടിസ്ഥാനത്തിൽ രൂപപ്പെടുന്ന ഒരു രാഷ്ട്രീയ സഖ്യത്തിനല്ലാതെ ഭരണമെന്ന മിനിമം പരിപാടിയ്ക്കായി തട്ടിക്കൂട്ടുന്ന മുന്നണിയ്ക്ക് ആയുസുണ്ടാണ്ടാകില്ലെന്ന ശരിയായ നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചത്.  അതിന്റെ ഫലമായി മൂന്നാം മുന്നണി ആശയം തന്ന രാഷ്ട്രീയ അന്തരീക്ഷത്തിൽ നിന്നും അപ്രത്യക്ഷമായിരിക്കുകയായിരുന്നു.

 

ഇന്ത്യയിൽ ഒരു ഹൈന്ദവരാഷ്ട്ര സംസ്ഥാപനം ജീവിതവ്രതമായി സ്വീകരിച്ചിരിക്കുന്ന ഗുജാറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയെ വരാനിരിക്കുന്ന സംസ്ഥാന - ദേശീയ തെരഞ്ഞെടുപ്പുകളിൽ പാർട്ടിയുടെ പ്രചാരണ ചുമതല ഏല്പിച്ചുകൊണ്ടുള്ള ബി.ജെ.പി. ദേശീയ നിർവ്വാഹക സമിതിയുടെ തീരുമാനവും അതിനെതിരെ എൻ.ഡി.എ.യിലെ രണ്ടാമത്തെ വലിയ കക്ഷിയായ ജനതാ ദൾ (യുണൈറ്റഡ്) ന്റെ പരസ്യമായ എതിർപ്പുമാണ് മൂന്നാം മുന്നണി ചർച്ചകൾ വീണ്ടും സജീവമാക്കിയത്.  നരേന്ദ്ര മോഡിയുടെ ന്യൂനപക്ഷ വിരുദ്ധ നിലപാടിനോടും ഗുജറാത്ത് വംശഹത്യയിലുള്ള നേതൃത്വപരമായ പങ്കിനോടും ബീഹാർ മുഖ്യമന്ത്രിയും ജെ.ഡി.യു നേതാവുമായ നിതീഷ് കുമാറിന്റെ എതിർപ്പ് പണ്ടേ പ്രസിദ്ധമാണ്.  മോഡിയുടെ മതാധിഷ്ഠിത രാഷ്ട്രീയത്തോടുള്ള തന്റെ എതിർപ്പ് കടുത്ത ഭാഷയിൽ തന്നെ നിതീഷ് പലതവണ വ്യക്തമാക്കിയിട്ടുണ്ട്.  മോഡിയുടെ നേതൃത്വം അംഗീകരിക്കാൻ  പല കാരണങ്ങളാൽ നിതീഷിന് സാധ്യമല്ല.  ഒന്നാമതായി, മോഡിയുടെ തീവ്ര മുസ്ലീംവിരുദ്ധത ബീഹാറിലെ പതിനാറ് ശതമാനത്തിന് മുകളിലുള്ള മുസ്ലീം വോട്ടുബാങ്കിൽ ചോർച്ചയുണ്ടാക്കുമെന്ന്‍ നിതീഷ് ഭയപ്പെടുന്നു.  ഹൈന്ദവ വർഗ്ഗീയരാഷ്ട്രീയത്തിന്റെ വക്താക്കളായ ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയിട്ടും ബീഹാറിൽ ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കാൻ കഴിയുന്നത് തന്റെ സുദൃഡമായ മതേതര നിലപാടുമൂലമാണെന്ന്‍ നിതീഷ് കരുതുന്നു.  തന്റെ ആ പ്രതിഛായയ്ക്ക് മങ്ങലേൽപ്പിക്കാൻ അദ്ദേഹം തയ്യാറല്ല.  രണ്ടാമതായി, മോഡി എങ്ങനെ തന്നെക്കാൾ വലിയ നേതാവ് ആകുമെന്ന ചോദ്യവും പ്രധാനമന്ത്രി മോഹം ഉള്ളിൽ സൂക്ഷിക്കുന്ന നിതീഷ് ചോദിക്കുന്നുണ്ടാകും.  മോഡിയെ ''വികസന നായകനാ''യി കോർപ്പറേറ്റ് മാധ്യമങ്ങൾ ഉയർത്തിക്കാട്ടുന്നുണ്ടെങ്കിലും താനും അത്ര മോശം ഭരണാധികാരിയല്ലെന്ന് നിതീഷിനറിയാം.  ഗുജറാത്തിന്റെ ഇരട്ടി വലിപ്പമുള്ള സംസ്ഥാനമാണ് ബീഹാർ.  ബീഹാറിൽ നാല്‍പത് ലോക്‌സഭാ സീറ്റുണ്ട്.  ഗുജറാത്തിൽ വെറും ഇരുപത്തിയാറു മാത്രവും.  ഒരു വലിയ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായ താൻ എന്തിന് താരതമ്യേന ചെറിയ  സംസ്ഥാനത്തിന്റെ മാത്രം മുഖ്യമന്ത്രിയായ മോഡിയെ ദേശീയ നേതാവായി അംഗീകരിക്കണമെന്ന ചിന്തയും നിതീഷിനെ ഭരിക്കുന്നുണ്ടാകാം. 

 

എന്തായാലും മോഡിയെ അംഗീകരിക്കില്ലെന്ന നിലപാട് കർക്കശമാക്കി നിതീഷും ജെ.ഡി.(യു)വും എൻ.ഡി.എ. വിടുന്ന സാഹചര്യത്തിലാണ് മൂന്നാം മുന്നണി രാഷ്ട്രീയം വീണ്ടും സജീവമായത്.  മമതാ ബാനർജി ഫെഡറൽ മുന്നണിയെ ആശയം മുന്നോട്ടുവച്ചപ്പോൾ നിതീഷ് പിന്താങ്ങികൊണ്ട് രംഗത്ത് വന്നു.  സമാനപ്രശ്‌നങ്ങൾ നേരിടുന്ന പശ്ചിമബംഗാൾ, ബീഹാർ, ഒഡീഷാ, ഝാര്‍ഖണ്ഡ്‌ എന്നീ സംസ്ഥാനങ്ങളുടെ നേതൃത്വത്തിലുള്ളതാകണം ഫെഡറൽ മുന്നണിയെന്നതാണ് മമതയുടെ മനസ്സിലിരിപ്പ്.  അപ്പോഴാണ് ജനസംഖ്യാടിസ്ഥാനത്തില്‍ ഏറ്റവും വലിയ സംസ്ഥാനമായ യു.പിയുടെ മുഖ്യമന്ത്രി അഖിലേഷ് യാദവ് മൂന്നാം മുന്നണിയെന്ന നിർദ്ദേശം മുന്നോട്ടുവച്ചത്.  ഒഡീഷയിലെ നവീൻ പട്‌നായ്ക്കും ടി.ഡി.പി.യുടെ ചന്ദ്രബാബു നായിഡുവും അതിനെ പിന്താങ്ങി.  മറ്റൊരു പ്രാദേശിക അധിപതിയായ ജയലളിതയാകട്ടെ നരേന്ദ്ര മോഡിയോട് മൃദുഭാവമാണ് പുലർത്തുന്നത്.  ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് ശേഷം ഓരോ പാർട്ടിയുടെയും അംഗബലം നോക്കിയിട്ടാകാം മുന്നണി ചിന്തയെന്നതാണ് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് ഒരു കണ്ണുള്ള ഉത്തരപ്രദേശ് സത്രാപ് മുലായത്തിന്റെ ഭാവം.  മറ്റൊരു പ്രധാനമന്ത്രി സ്ഥാനമോഹി ലാലുപ്രസാദ് തൽക്കാലം കോണ്‍ഗ്രസ്സിനൊപ്പമാണ്.  ബഹുജൻ സമാജ് പാർട്ടിയുടെ അധിപ മായാവതിയും പ്രധാനമന്ത്രി സ്ഥാനമോഹം ഉള്ളിൽ താലോലിക്കുന്നുണ്ടെങ്കിലും യു.പിയിലെ തന്റെ മുഖ്യശത്രുവായ മുലായവുമായി ഒരു മുന്നണിയിൽ ചേരാനുള്ള സാധ്യത വിദൂരമാണ്.  ഇത്തരത്തിൽ ഇത്രയധികം പ്രധാനമന്ത്രി സ്ഥാനമോഹികളും അധികാര പ്രമത്തതയുടെയും അപ്രമാദിത്വത്തിന്റെയും സങ്കുചിതപ്രദേശികവാദത്തിന്റെയും ആൾ രൂപങ്ങളുമായ സംസ്ഥാന നേതാക്കൾ ഒന്നിക്കുന്ന ഒരു രാഷ്ട്രീയ സഖ്യത്തിന്റെ സാദ്ധ്യത കണ്ടറിയുക തന്നെ വേണം.

 

ദേശീയകാഴ്ചപ്പാട് അശേഷമില്ലാത്ത ഈ പ്രാദേശിക നേതാക്കന്മാരുടെ അവിയൽ മുന്നണിയുടെ ഭാഗമാകുന്നത് കൊണ്ട് ഇടതുപക്ഷത്തിന് യാതൊരു നേട്ടവുമുണ്ടാകില്ലെന്ന്‍ മാത്രമല്ല കോട്ടമുണ്ടാകുകയും ചെയ്യും.

 

ഈ സാഹചര്യത്തിൽ, മൂന്നാം മുന്നണി ഗർഭാവസ്ഥയിൽ തന്നെ അലസിപ്പോകാനാണ് സാദ്ധ്യത.  അഥവാ പ്രാവർത്തികമായാൽ തന്നെ ഒന്നാം സ്ഥാനത്തിന് മത്സരിക്കുന്ന നിതീഷ്, മുലായം, മമത, ജയലളിത, മായാവതി മുതലായവരിൽ ആരെ പ്രധാനമന്ത്രിയാക്കും?  ആര് പ്രധാനമന്ത്രിയായലും ഈ തട്ടിക്കൂട്ട് മുന്നണി അല്പായുസാകാനേ തരമുള്ളു. മാത്രമല്ല, ദേശീയകാഴ്ചപ്പാട് അശേഷമില്ലാത്ത ഈ പ്രാദേശിക നേതാക്കന്മാരുടെ അവിയൽ മുന്നണി രാജ്യതാല്പര്യത്തിന് ഹാനികരമായിരിക്കുമെന്നതിൽ തർക്കമില്ല.  ഇത്തരമൊരു മുന്നണിയുടെ ഭാഗമാകുന്നത് കൊണ്ട് ഇടതുപക്ഷത്തിന് യാതൊരു നേട്ടവുമുണ്ടാകില്ലെന്ന്‍ മാത്രമല്ല കോട്ടമുണ്ടാകുകയും ചെയ്യും.  മുഖ്യധാര ഇന്ത്യൻ ഇടതുപക്ഷത്തിന്റെ, പ്രത്യേകിച്ച് സി.പി.ഐ.എമ്മിന്റെയും സി.പി.ഐയുടെയും ഇടതുപക്ഷ സ്വത്വത്തിനും വ്യക്തിത്വത്തിനും മാരകമായ ക്ഷതമേല്പിച്ചത് തത്വദീക്ഷയില്ലാത്ത ബൂർഷ്വാ -  അവസരവാദ പാർട്ടികളുമായുള്ള മാറിയും മറിഞ്ഞുമുള്ള ഇത്തരം സഖ്യങ്ങളാണ്.  1977-ൽ ജനതാ പരീക്ഷണത്തോടെ തുടങ്ങിയതാണ് ബൂർഷ്വാ പാർട്ടികളുമായിട്ടുള്ള ഈ ചങ്ങാത്തം. ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും ഏതാനും സീറ്റുകൾക്ക് വേണ്ടി ആശയപരമായി എതിർചേരിയിൽ നിൽക്കുന്ന പാർട്ടികളുമായുണ്ടാക്കുന്ന സഖ്യങ്ങൾ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ വളർച്ചയെ ത്വരിതപ്പെടുത്തുകയല്ല, തളർത്തുകയാണ് ചെയ്തിട്ടുള്ളത്.  തമിഴ്‌നാട്ടില്‍ ഡി.എം.കെ.യും എ.ഡി.എം.കെ.യുമായി മാറിമാറി സ്ഥാപിക്കുന്ന ബന്ധങ്ങൾ,         ഒഡീഷയിൽ നവലിബറൽ സാമ്പത്തിക നയത്തിന്റെ നടത്തിപ്പുകാരനായ നവീൻ  പട്‌നായ്ക്കുമായുള്ള സഖ്യം, അവസരവാദ - അധികാരമോഹികളായ ലാലു, മുലായം, ദേവഗൗഡ തുടങ്ങിയവരുമായി പല സന്ദർഭങ്ങളിലുണ്ടാക്കിയിട്ടുള്ള സഖ്യങ്ങൾ എല്ലാം ഉദാഹരണങ്ങളാണ്.  ബൂർഷ്വാ പാർട്ടികളുടെ തോളിൽ കൈയിടുന്നത് കമ്മ്യൂണിസ്റ്റുകാരും അവരും തമ്മിൽ രാഷ്ട്രീയ നിലപാടുകളിൽ വ്യത്യാസമില്ലെന്നും രണ്ടും സമാനമാണെന്നുമുള്ള തോന്നൽ സാധാരണക്കാരിൽ സൃഷ്ടിക്കാനാണ് ഉപരിച്ചിട്ടുള്ളത്.  എങ്കിൽ പിന്നെ തങ്ങൾ എന്തിന് കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേരണമെന്ന തോന്നലാണ് ഇത് ജനങ്ങളിൽ സൃഷ്ടിക്കുന്നത്.  സ്വന്തം വ്യക്തിത്വം ഉയർത്തിപ്പിടിക്കുന്നതിന് പകരം ഇത്തരം സഖ്യങ്ങളിലേർപ്പെട്ടതിന്റെ ഫലമാണ് പ്രാദേശിക പാർട്ടികൾ അടക്കിവാഴുന്ന യു.പി., ബീഹാർ, പഞ്ചാബ് പോലെയുള്ള സംസ്ഥാനങ്ങളിൽ കമ്മ്യൂണിസ്റ്റുകാർക്കുണ്ടായിരുന്ന സ്വാധീനം പോലും ഇന്ന്‍ നഷ്ടമായിരിക്കുന്നത്.  പല കാര്യങ്ങളിലും തത്വാധിഷ്ടിത നിലപാടുകളിൽ വെള്ളം ചേർക്കുന്നതിന്റെ ഫലമാണ് എണ്‍പതുകളിൽ സി.പി.ഐ.എമ്മിന് കാര്യമായ സ്വാധീനമില്ലാതിരുന്ന സംസ്ഥാനങ്ങളിൽ പോലും ശക്തമായ സാന്നിദ്ധ്യമായിരുന്ന എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും ഇന്ന്‍ ദുർബല സ്ഥിതിയിലായിരിക്കുന്നത്.  ബൂർഷ്വാ പാർട്ടികളുമായുള്ള സഖ്യങ്ങൾ പാർട്ടിയുടെ സ്വതന്ത്ര വ്യക്തിത്വത്തിന് ക്ഷതമാണെന്ന്‍ വളരെ മുമ്പ് തന്നെ സി.പി.ഐ.എം. കേന്ദ്ര കമ്മിറ്റി വിലയിരുത്തിയിട്ടുള്ള കാര്യം ഇവിടെ സുവിദിതമാണ്.

 

അതിനാൽ, നയവും പരിപാടികളുമില്ലാത്ത അവസരവാദ പാർട്ടികളുമായുള്ള മൂന്നാം മുന്നണി പരീക്ഷണത്തിൽ നിന്നും കമ്മ്യൂണിസ്റ്റ് പാർട്ടികൾ അകന്നു നില്ക്കുതാണ് ഉചിതം.  സമാനമായ വർഗ്ഗതാല്പര്യങ്ങളെ പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ്സിനും, ബി.ജെ.പിയ്ക്കുമെതിരെ ജനപക്ഷ ബദൽ നയങ്ങൾ മുന്നോട്ടുവയ്ക്കുന്ന ഒരു മൂന്നാം രാഷ്ട്രീയ ബദലിന് രാജ്യം പരിപക്വമാണെന്നതിൽ തർക്കമില്ല.  പ്രത്യേകിച്ച്,  കോണ്‍ഗ്രസ്സ് മുന്നണിയോ ബി.ജെ.പി. സഖ്യമോ വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ഭരിക്കാനുള്ള ഭൂരിപക്ഷത്തിന് അടുത്ത് പോലും എത്താനാകാത്ത വിധം ദുർബലമായിരിക്കുന്ന സാഹചര്യത്തിൽ അത്തരമൊരു ബദലിന്റെ പ്രസക്തി വളരെ വലുതാണ്.  ഇടതുപക്ഷത്തിന്റെയും സുവ്യക്തദേശീയ വീക്ഷണമുള്ള പുരോഗമന ജനാധിപത്യപാർട്ടികളുടെയും സഖ്യത്തിലൂടെയാണ് അത്തരമൊരു ബദൽ വളരേണ്ടത്.  അതിന് ഇടതുപക്ഷം ആദ്യം ചെയ്യേണ്ടത് പ്രത്യയശാസ്ത്ര ദു:ശാഠ്യങ്ങളും വലിയേട്ടൻ ഭാവങ്ങളും ഉപേക്ഷിച്ച് ജനതാല്പര്യം മുൻനിർത്തി ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സ്വാധീനമുള്ള, സായുധമാർഗ്ഗം സ്വീകരിച്ച മാവോയിസ്റ്റുകൾ ഒഴികെയുള്ള, എണ്ണമറ്റ ഇടതുപക്ഷ ഗ്രൂപ്പുകളുടെ ഏകീകരണത്തിന് മുൻകൈയെടുക്കുകയാണ്.  ലയനമെങ്കിൽ ലയനം, സഖ്യമെങ്കിൽ സഖ്യം എന്ന മുൻവിധിയില്ലാത്ത തുറന്ന സമീപനത്തിലൂടെ മാത്രമേ അത് സാധ്യമാകൂ.  അതിന് മുഖ്യധാരാ കമ്മ്യൂണിസ്റ്റ് പാർട്ടികൾ തയ്യാറാകുന്നില്ലെങ്കിൽ അവരുടെ സ്ഥാനം ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലായിരിക്കും.

Tags