Skip to main content

സുപ്രീം കോടതി വിധിയുടെ നിഷേധം അവസാനിപ്പിച്ച് കർണ്ണാടകം കാവേരി ജലം തമിഴ്നാടിന് വിട്ടുനൽകിത്തുടങ്ങി. കർണ്ണാടക നിയമസഭ ഏകകണ്ഠമായി പാസാക്കിയ പ്രമേയത്തിന് ശേഷമാണ് സർക്കാർ നടപടി.

 

ഒക്ടോബർ ഒന്നു മുതൽ ആറ് വരെ പ്രതിദിനം 6000 കുസെക്സ് ജലം തമിഴ്നാടിന് നൽകണമെന്നും വിധി ധിക്കരിച്ച് കോടതിയുടെ രോഷം ക്ഷണിച്ചു വരുത്തരുതെന്നും സെപ്റ്റംബർ 30ന് സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. വിഷയത്തിൽ തുടർച്ചയായി സുപ്രീം കോടതി ഉത്തരവുകൾ പാലിക്കാത്ത കർണ്ണാടകത്തിന്റെ നടപടി നീതിന്യായ വ്യവസ്ഥയോടുള്ള അവഹേളനമാണെന്നും കോടതി അഭിപ്രായപ്പെട്ടിരുന്നു

Tags