Skip to main content

വ്യത്യസ്തമായ പ്രത്യയശാസ്ത്രം പിന്തുടരുന്നതിന്റെ പേരില്‍ കേരളത്തിലെ ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണെന്നും ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ ഇത് അനുവദിക്കാന്‍ ആകില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. വിഷയത്തില്‍ ദേശീയ സംവാദം വേണമെന്ന് കോഴിക്കോട് നടന്ന ബി.ജെ.പി ദേശീയ കൌണ്‍സിലില്‍ മോദി ആവശ്യപ്പെട്ടു.

 

മാറാട് കൊലപാതകത്തെ സംബന്ധിച്ചുള്ള ഒരു പുസ്തകവും മോദി പ്രകാശിപ്പിച്ചു. കേരളത്തിലെ പ്രവര്‍ത്തകര്‍ വലിയ ത്യാഗങ്ങള്‍ നടത്തിയവരാണെന്നും മോദി കൂട്ടിച്ചേര്‍ത്തു. ആക്രമണത്തില്‍ പരിക്കേറ്റ ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ നേരത്തെ മോദി സന്ദര്‍ശിച്ചിരുന്നു.   

 

പ്രത്യേകിച്ച് ഒരു സംഘടനയുടെയും പേര് മോദി പറഞ്ഞില്ലെങ്കിലും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ ഈ വിഷയത്തില്‍ സി.പി.ഐ.എമ്മിനെ കുറ്റപ്പെടുത്തിയാണ് കഴിഞ്ഞ ദിവസം നടന്ന റാലിയില്‍ സംസാരിച്ചത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വനങ് ശേഷം ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള ആക്രമണം വര്‍ദ്ധിച്ചിരിക്കുകയാണെന്ന് പറഞ്ഞ ഷാ ഇതിനെ ജനാധിപത്യപരമായ എല്ലാ മാര്‍ഗ്ഗങ്ങളും ഉപയോഗിച്ചും നേരിടുമെന്നും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ പറഞ്ഞിരുന്നു.