Skip to main content

മുസ്ലിങ്ങളെ വോട്ടുബാങ്കിലെ ഒരിനമായല്ലാതെ സ്വന്തം പോലെ കരുതാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഴിക്കോട് ബി.ജെ.പി ദേശീയ കൌണ്‍സിലില്‍ സംസാരിക്കവെയാണ് മോദി ദീന്‍ദയാല്‍ ഉപാദ്ധ്യായയെ ഉദ്ധരിച്ച് ഇത് പറഞ്ഞത്. ബി.ജെ.പിയുടെ മുന്‍രൂപമായ ജനസംഘത്തിന്റെ സ്ഥാപക നേതാവായ ഉപാദ്ധ്യായയുടെ നൂറാം ജന്മവാര്‍ഷിക ദിനമായിരുന്നു ഞായറാഴ്ച.

 

മതേതരത്വത്തെ കുറിച്ച് ദീര്‍ഘമായി സംസാരിച്ച മോദി മതേതരത്വത്തിന്റെ നിര്‍വ്വചനം വളച്ചൊടിക്കപ്പെട്ടിരിക്കയാണെന്ന് വാദിച്ചു. ഇക്കാലത്ത് ദേശീയത പോലും ചീത്ത വാക്കായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

എല്ലാവര്‍ക്കും ഒപ്പം, എല്ലാവര്‍ക്കും വികസനം എന്നത് വെറുമൊരു രാഷ്ട്രീയ മുദ്രാവാക്യമല്ലെന്നും സമൂഹത്തിലെ അവസാന മനുഷ്യന്റെ ക്ഷേമം ഉറപ്പുവരുത്താനുള്ള പ്രതിബദ്ധതയാണെന്നും മോദി പറഞ്ഞു.