Skip to main content

അന്താരാഷ്ട്ര സന്നദ്ധ സംഘടന ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്‍റെ ഇന്ത്യ ഘടകത്തിനെതിരെ ബംഗലൂരു പോലീസ് തിങ്കളാഴ്ച രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തു. കശ്മീരിലെ സംഘര്‍ഷത്തില്‍ സാധാരണ ജനം നേരിടുന്ന ദുരിതം അവതരിപ്പിച്ച ഒരു പരിപാടി സംഘടിപ്പിച്ചതിന്റെ പേരിലാണ് നടപടി.

 

പരിപാടിയ്ക്കെതിരെ ബി.ജെ.പി അനുഭാവ വിദ്യാര്‍ഥി സംഘടനയായ എ.ബി.വി.പി ശനിയാഴ്ച നല്‍കിയ പരാതിയിലാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിന്റെ 124-എ വകുപ്പ് അനുസരിച്ച് കേസെടുത്തിരിക്കുന്നത്. ഇന്ത്യാ സര്‍ക്കാറിനെതിരെ വെറുപ്പോ വിദ്വേഷമോ ജനിപ്പിക്കുന്ന വിധമുള്ള പ്രവൃത്തികള്‍ കുറ്റകരമാക്കുന്നതാണ് ഈ വകുപ്പ്.   

 

പരാതിയുടെ നിജസ്ഥിതി പരിശോധിക്കുകയാണെന്നും സംഭവത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പ്രതി ചേര്‍ക്കുന്നത് പോലുള്ള നടപടികളിലേക്ക് പോകുമെന്ന് പോലീസ് അറിയിച്ചു.    

Tags