Skip to main content
തിരുവനന്തപുരം

oommen chandyകാര്‍ഷിക വിദ്യാഭ്യാസ വായ്പകളിലെ ജപ്തി നടപടികള്‍ നിര്‍ത്തിവെക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സഹകരണ ബാങ്കുകളിലെ ജപ്തി നടപടികളാണ് ജൂണ്‍ 30 വരെ നീട്ടിവെക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. 3 ലക്ഷം വരെയുള്ള വായ്പകള്‍ക്ക് ഇത് ബാധകമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് ചേര്‍ന്ന പ്രത്യേക മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

 

 

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും കേരളത്തിന്‍റെ ആവശ്യങ്ങള്‍ കേന്ദ്രം ഗൗരവത്തോടെ കാണുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു. റിപ്പോര്‍ട്ടിന്മേല്‍ നവംബര്‍ 13-ന് ഇറക്കിയ ഉത്തരവ് പിന്‍വലിക്കുകയല്ല മാറ്റങ്ങള്‍ വരുത്തുകയാണ് ചെയ്യേണ്ടത്. ജനങ്ങളുടെ പങ്കാളിത്തതോടെ വനം സംരക്ഷണമെന്നതാണ് കേരളത്തിന്‍റെ ആവശ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

വിഭിന്നശേഷിയുള്ള കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കും. ഇവര്‍ക്കായുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ എയിഡഡ് സ്‌കൂളുകള്‍ ആക്കി മാറ്റും. നൂറിലേറെ വിദ്യാര്‍ത്ഥികള്‍ ഉള്ള സ്‌കൂളുകളാണ് എയിഡഡാക്കി മാറ്റുക. ഏതാണ്ട് നാല്‍പതോളം സ്‌കൂളുകള്‍ക്ക് എയിഡഡ് പദവി നല്‍കാനും തീരുമാനമായി.

Tags