Skip to main content

കൊച്ചി മെട്രോ എം.ഡി ലോക്‌നാഥ് ബെഹ്‌റ അവധിയില്‍ പ്രവേശിച്ചു. ഭാര്യയുടെ ചികിത്സാര്‍ഥമാണ് അവധിയില്‍ പ്രവേശിച്ചതെന്നാണ് വിശദീകരണം. ബെഹ്‌റ നാട്ടിലേക്കുപോകും. പുരാവസ്തു വില്‍പനക്കാരനെന്ന് അവകാശപ്പെട്ടു തട്ടിപ്പു നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ മ്യൂസിയത്തില്‍ ബെഹ്‌റ സന്ദര്‍ശനം നടത്തിയതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.

വിവാദത്തെ തുടര്‍ന്ന് കേസന്വേഷണം പൂര്‍ത്തിയാകുന്നത് വരെയെങ്കിലും ബെഹ്‌റയെ മാറ്റിനിര്‍ത്തണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയിലാണ് അദ്ദേഹം അവധിയിലാണെന്ന വിവരം പുറത്തുവരുന്നത്. വിവാദങ്ങള്‍ക്കു ശേഷം ഇതുവരെയും ബെഹ്റ ഓഫീസില്‍ എത്തിയിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അവസാനമായി മെട്രോയുടെ ഓഫീസിലെത്തിയത്.