Skip to main content

പുരാവസ്തു തട്ടിപ്പ് കേസില്‍ അറസ്റ്റിലായ മോന്‍സണ്‍ മാവുങ്കലുമായി യാതൊരു ബന്ധവുമില്ലെന്ന് എം.പി ഹൈബി ഈഡന്‍. ഒരിക്കല്‍ മാത്രമാണ് മോന്‍സണെ കണ്ടതെന്നും അതിനപ്പുറം യാതൊരു ബന്ധവും ഇയാളുമായി ഇല്ലെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നാല് വര്‍ഷം മുമ്പാണ് ആദ്യമായും അവസാനമായും മോന്‍സണെ കാണുന്നത്. മോന്‍സന്റെ വസതിയിലെത്തിയായിരുന്നു കണ്ടതെന്നും ഹൈബി ഈഡന്‍ പറഞ്ഞു. തനിക്കതിരെ പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അടിസ്ഥാന രഹിതമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ അപകീര്‍ത്തി പരാമര്‍ശത്തിന് കേസ് എടുക്കുമെന്നും ഹൈബി ഈഡന്‍ അറിയിച്ചു.