Skip to main content

ഡി.സി.സി പ്രസിഡന്റുമാരുടെ നിയമനത്തെച്ചൊല്ലിയുള്ള പൊട്ടിത്തെറിക്കിടെ പരസ്യ പ്രതികരണങ്ങള്‍ തുടരുന്നതില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി. മുതിര്‍ന്ന നേതാക്കള്‍ സംയമനം പാലിക്കണമെന്ന് ഹൈക്കമാന്‍ഡ് വീണ്ടും നിര്‍ദ്ദേശിച്ചു. നേതാക്കളോട് സംസാരിക്കാന്‍ കെ.പി.സി.സി നേതൃത്വത്തിനും ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം നല്‍കി.

ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും അനുനയിപ്പിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി അടുത്തയാഴ്ച കേരളത്തിലെത്തുമെന്നാണ് വിവരം. കെ.പി.സി.സി പുനഃസംഘടനയുമായി സഹകരിക്കണമെന്നും, നേതാക്കള്‍ക്ക് പറയാനുള്ളത് കേള്‍ക്കുമെന്നും താരിഖ് അറിയിക്കും. പുതിയ നേതൃത്വത്തിനെതിരെ ഗ്രൂപ്പുകള്‍ വീണ്ടും പരാതി നല്‍കിയ പശ്ചാത്തലത്തില്‍ കൂടിയാണ് താരിഖ് അന്‍വര്‍ കേരളത്തിലെത്തുന്നത്.

കെ.പി.സി.സി നേതൃത്വം ചര്‍ച്ചയ്ക്ക് മുന്‍ കയ്യെടുത്താല്‍ സഹകരിക്കുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ ചര്‍ച്ച ചെയ്ത് തീര്‍ക്കണമെന്നും കോട്ടയം ഡി.സി.സി പ്രസിഡന്റ് ചുമതലയേല്‍ക്കുന്ന ചടങ്ങില്‍ നിന്ന് വിട്ട് നിന്നതല്ലെന്നും അദ്ദേഹം വിശദീകരിച്ചു.