Skip to main content

കൊവിഡ് പ്രതിരോധം നടത്തുന്നതിന് ഭരണപക്ഷ പ്രതിപക്ഷ വ്യത്യാസമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഇകഴ്ത്തി കാണിക്കുക എന്ന ഒരേയൊരു ലക്ഷ്യമാണ് ദുഷ്പ്രചാരണം നടത്തുന്നവര്‍ക്ക് ഉള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരെയും ഒരുമിച്ച് കൊണ്ടു പോകാനുള്ള നടപടിയാണ് സര്‍ക്കാര്‍ ശ്രമിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കൊവിഡ് പ്രതിരോധം ഉദ്യോഗസ്ഥര്‍ ഹൈജാക്ക് ചെയ്തു എന്ന ആരോപണം തെറ്റാണ്. ചില കോണുകളില്‍ നിന്നും ഉയരുന്ന വിമര്‍ശനം നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് ഇപ്പോള്‍ ചെയ്യാനുള്ളത്. പ്രതിപക്ഷത്തിനും കൊവിഡ് പ്രതിരോധത്തില്‍ വലിയ പങ്ക് വഹിക്കാനുണ്ട്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ പ്രതിപക്ഷത്തുള്ളവര്‍ പോലും ഇടപെടുന്നുണ്ട്. ഒരു മാഹാമാരിയെ ആണ് നേരിടുന്നത്. ആളുകളെ ഒന്നിക്കാനും ഒരുമിപ്പിക്കാനുമുള്ള വാക്കുകളാണ് ഇവരില്‍ നിന്നും നാട് പ്രതീക്ഷിക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.