സംസ്ഥാനത്ത് മൂന്ന് ദിവസങ്ങളില്‍ ലോക്ക്ഡൗണ്‍ ഇളവ്. ബക്രീദ് പ്രമാണിച്ച് ജൂലൈ 18, 19, 20 തീയതികളിലാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഈ ദിവസങ്ങളില്‍ എ,ബി,സി വിഭാഗങ്ങളിലെ മേഖലകളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് പുറമെ തുണിക്കട, ചെരുപ്പുകട, ഇലക്ട്രോണിക് ഷോപ്പുകള്‍, ഫാന്‍സി ഷോപ്പുകള്‍, സ്വര്‍ണ്ണക്കട എന്നിവയും തുറക്കുന്നതിന് അനുവാദം നല്‍കും. രാത്രി 8 മണിവരെയാണ് ഇവയ്ക്ക് തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവുക.
ട്രിപ്പിള്‍ ലോക്ഡൗണ്‍ ഉള്ള ഡി വിഭാഗത്തില്‍ ഇളവുകള്‍ ഉണ്ടായിരിക്കില്ല. ഇന്ന് വ്യാപാരികളുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്ന് ഇളവുകള്‍ നല്കുന്ന കാര്യം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരുന്നു.