Skip to main content

ധര്‍മ്മടത്ത് മല്‍സരിക്കാനില്ലെന്ന് കെ സുധാകരന്‍ എം.പി. കെ.പി.സി.സിയും ഹൈക്കമാന്‍ഡും തന്നോട് മത്സരിക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍ തനിക്ക് കണ്ണൂര്‍ ജില്ലയില്‍ യു.ഡി.എഫ് മത്സരിക്കുന്ന മണ്ഡലങ്ങളില്‍ സജീവമാകേണ്ടതിന്റെ ആവശ്യകതയുള്ളതിനാല്‍ മത്സരിക്കാനാവില്ലെന്ന് അറിയിച്ചെന്നും സുധാകരന്‍ പറഞ്ഞു. ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വുമായി ചര്‍ച്ച നടത്തിയപ്പോള്‍ അവര്‍ക്ക് ഇക്കാര്യത്തില്‍ വിമുഖതയുണ്ടെന്ന് അറിയിച്ചു. ധര്‍മടത്ത് ഡി.സി.സി സെക്രട്ടറി സി.രഘുനാഥിനെ മത്സരിപ്പിക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആവശ്യമെന്നും സുധാകരന്‍ പറഞ്ഞു.

കഴിഞ്ഞ രണ്ടു തവണ ധര്‍മടത്ത് മത്സരിച്ച മമ്പറം ദിവാകരന്‍ ഇത്തവണ മത്സരത്തിനില്ലെന്ന് അറിച്ചതോടെ ആരെ മത്സരിപ്പിക്കുമെന്ന അനിശ്ചിതത്വം കോണ്‍ഗ്രസില്‍ ഇപ്പോഴും തുടരുകയാണ്. വാളയാര്‍ പെണ്‍ക്കുട്ടികളുടെ അമ്മ മുഖ്യമന്ത്രിക്കെതിരെ സ്വതന്ത്രയായി ധര്‍മടത്ത് മത്സരിക്കുമെന്ന് അറിയച്ചതോടെ അവരെ പിന്തുണയ്ക്കുമെന്ന സാഹചര്യത്തിലേക്ക് കോണ്‍ഗ്രസ് നീങ്ങി. കെ.പി.സി.സി അധ്യക്ഷനും ആ നിലക്ക് പ്രസ്താവനയിറക്കി. പക്ഷേ രണ്ടുദിവസമായിട്ടും തീരുമാനമൊന്നുമായില്ല.