Skip to main content

virendar sehwagമുംബൈ: മോശം ഫോമില്‍ തുടരുന്ന ഓപ്പണര്‍ വീരേന്ദര്‍ സെവാഗിനെ ആസ്ട്രേലിയക്കെതിരെയുള്ള അവശേഷിക്കുന്ന രണ്ട് ടെസ്റ്റ്‌ മത്സരങ്ങള്‍ക്കുള്ള ടീമില്‍ നിന്ന് ഒഴിവാക്കി. എന്നാല്‍ തന്റെ കരിയര്‍ അവസാനിച്ചിട്ടില്ലെന്നും ടീമില്‍ തിരിച്ചു വരാന്‍ പരിശ്രമിക്കുമെന്നും സെവാഗ് ഡല്‍ഹിയില്‍ പറഞ്ഞു. രണ്ട് ടെസ്റ്റുകളിലെ മൂന്ന്‍ ഇന്നിംഗ്സുകളില്‍ 27 റണ്‍സ് മാത്രമാണ് സെവാഗിന് നേടാനായത്.

 

14 അംഗ ടീമിനെയാണ് സന്ദീപ്‌ പാട്ടീല്‍ ചെയര്‍മാനായ സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്. എന്നാല്‍ സെവാഗിന് പകരം ആരെയും ഓപ്പണര്‍ സ്ഥാനത്തു ഉള്‍പ്പെടുത്തിയിട്ടില്ല. ഓപ്പണിംഗില്‍ സെവാഗിന്റെ പങ്കാളിയായിരുന്ന ഗൌതം ഗംഭീറിനെ നേരത്തെ മോശം ഫോം കാരണം ഒഴിവാക്കിയിരുന്നു. 2004 മുതല്‍ ഇവര്‍ രണ്ടു പേരുമായിരുന്നു ഇന്ത്യയുടെ ഓപ്പണിംഗ് ജോഡി.  

 

പരമ്പരയില്‍ 2-0 ത്തിനു ഇന്ത്യ മുന്നിട്ട് നില്‍ക്കുകയാണ്. മൂന്നാം ടെസ്റ്റ്‌ മൊഹാലിയില്‍  മാര്‍ച്ച്‌ 14-18നും നാലാം ടെസ്റ്റ്‌ ഡല്‍ഹിയില്‍ മാര്‍ച്ച്‌ 22-26നും നടക്കും.

 

ടീം: മഹേന്ദ്ര സിംഗ് ധോണി (ക്യാപ്റ്റന്‍/വിക്കറ്റ്കീപ്പര്‍), മുരളി വിജയ്‌, ചേതേശ്വര്‍ പൂജാര, സച്ചിന്‍ തെണ്ടുല്‍ക്കര്‍, വിരാട് കോലി, രവിന്ദ്ര ജഡേജ, ഹര്‍ബജന്‍ സിംഗ്, ആര്‍. അശ്വിന്‍, പ്രഗ്യാന്‍ ഓജ, ഭുവനേശ്വര്‍ കുമാര്‍, അജിന്ക്യ രഹാനെ, അശോക്‌ ദിന്‍ഡ, ശിഖര്‍ ധവാന്‍, ഇശാന്ത്‌ ശര്‍മ.