Skip to main content

സര്‍ക്കാരിന് തിരിച്ചടി, നിയമസഭ കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി

നിയമസഭ കയ്യാങ്കളി കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. കേസ് പിന്‍വലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയില്ലെന്ന് അറിയിച്ച കോടതി എല്ലാ രേഖകളും പരിശോധിക്കണമെന്നും കേസ് പരിഗണിക്കവേ വ്യക്തമാക്കി. ബജറ്റ് അവതരണം തടസ്സപ്പെടുത്താനാണ് എം.എല്‍.എമാര്‍............

മുഹമ്മദിനായി കൈകോര്‍ത്ത് കേരളം; പതിനെട്ട് കോടി അക്കൗണ്ടിലെത്തി

സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി എന്ന അപൂര്‍വ്വ രോഗം ബാധിച്ച കണ്ണൂര്‍ മാട്ടൂലിലെ ഒന്നര വയസുകാരന്‍ മുഹമ്മദിനെ സഹായിക്കാനുള്ള കേരളത്തിന്റെ പരിശ്രമം ഫലം കണ്ടു. ചികിത്സയ്ക്ക്് ആവശ്യമായിട്ടുള്ള പതിനെട്ട് കോടി രൂപ മറിയുമ്മയുടെ അക്കൗണ്ടിലെത്തി. പതിനെട്ട് കോടി രൂപ...........

മുകേഷിന്റെ ഫോണ്‍ സംഭാഷണ വിവാദം; കുട്ടിയെ തിരിച്ചറിഞ്ഞു, വിളിച്ചത് കൂട്ടുകാരനെ സഹായിക്കാന്‍

ഒറ്റപ്പാലത്ത് നിന്ന് ഫോണില്‍ വിളിച്ച കുട്ടിയോട് നടനും എം.എല്‍.എയുമായ മുകേഷ് കയര്‍ത്ത സംഭവത്തില്‍ പുതിയ ട്വിസ്റ്റ്. മുകേഷിനെ വിളിച്ചത് പാര്‍ട്ടി കുടുംബത്തിലെ കുട്ടിയാണ്. ഒറ്റപ്പാലം മീറ്റ്‌ന സ്വദേശിയായ പത്താം ക്ലാസുകാരനാണ് മുകേഷിനെ വിളിച്ചത്. മുകേഷിന്റെ ആരാധകന്‍...........

നടന്‍ മാത്രമല്ല, ഇടതുപക്ഷ എം.എല്‍.എ കൂടിയാണെന്നത് മറക്കരുത്; മുകേഷിനെതിരെ എ.ഐ.എസ്.എഫ്

എം.എല്‍.എയും നടനുമായ മുകേഷിനെതിരെ എ.ഐ.എസ്.എഫ് സംസ്ഥാന സെക്രട്ടറി ജെ.അരുണ്‍ ബാബു. മുകേഷ് ചലചിത്രതാരം മാത്രമല്ല ഇടതുപക്ഷ എം.എല്‍.എ കൂടിയാണ് എന്നും അത് മറക്കരുതെന്നും ജെ.അരുണ്‍ ബാബു പറഞ്ഞു. സഹായം ആവശ്യപ്പെട്ട് വിളിച്ച പത്താം ക്ലാസ് വിദ്യാര്‍ത്ഥിയോട് കയര്‍ത്ത് സംസാരിച്ച..........

രേഷ്മയോട് ചാറ്റ് ചെയ്തത് ആത്മഹത്യ ചെയ്ത യുവതികള്‍; അന്വേഷണത്തില്‍ വഴിത്തിരിവായത് സുഹൃത്തിന്റെ മൊഴി

കൊല്ലത്ത് നവജാത ശിശുവിനെ ഉപേക്ഷിച്ച് കൊന്ന രേഷ്മയോട് കാമുകനെന്ന പേരില്‍ ചാറ്റ് ചെയ്തത് രേഷ്മയുടെ ബന്ധുക്കളായ ആര്യയും ഗ്രീഷ്മയുമാണെന്ന് പോലീസ്. രേഷ്മ ഗര്‍ഭിണിയാണെന്ന് മനസിലാക്കി കുഞ്ഞിനെ ഉപേക്ഷിക്കാന്‍ പറഞ്ഞതും ഇവരായിരുന്നുവെന്നാണ് പോലീസിന്റെ...........

വോട്ടര്‍ പട്ടിക ചോര്‍ന്നെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി; ക്രൈം ബ്രാഞ്ച് കേസെടുത്തു

സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക ചോര്‍ത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. കമ്മീഷന്റെ പരാതിയില്‍ ക്രൈം ബ്രാഞ്ച് കേസെടുത്തു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലെ ലാപ്‌ടോപ്പില്‍ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടര്‍മാരുടെ വിവരങ്ങള്‍ ചോര്‍ന്നുവെന്ന്...........

വിവാദമായ കേസുകളില്‍ ഹാജരാവുന്ന പതിവ് തെറ്റിക്കാതെ ബി.എ ആളൂര്‍; വിസ്മയ കേസില്‍ കിരണിന് വേണ്ടി ഹാജരായി

വിവാദമായ കേസുകളില്‍ കുറ്റാരോപിതര്‍ക്ക് വേണ്ടി ഹാജരാവുന്ന പതിവ് തെറ്റിക്കാതെ ബി എ ആളൂര്‍. ശാസ്താംകോട്ടയില്‍ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ കേസിലും പ്രതിഭാഗത്തിന് വേണ്ടി ഹാജരായത് ബിഎ ആളൂരാണ്. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയ പീഡനം...........

സ്വര്‍ണ്ണം കവരാന്‍ സഹായിച്ചത് ടി.പി കേസിലെ പ്രതികള്‍; അര്‍ജുന്‍ ആയങ്കി മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ട്

വിദേശത്ത് നിന്ന് കടത്തിക്കൊണ്ട് വരുന്ന സ്വര്‍ണം കവരാന്‍ സഹായിച്ചത് ടി.പി കേസിലെ പ്രതികളാണെന്ന് ആര്‍ജുന്‍ ആയങ്കി കസ്സംസിന് മൊഴി നല്‍കിയെന്ന് റിപ്പോര്‍ട്ട്. കരിപ്പൂര്‍ സംഭവത്തില്‍ താന്‍ ഭാഗമായിട്ടില്ലെന്നും അര്‍ജുന്‍ ആയങ്കി പറഞ്ഞു. ഇതിന് മുന്‍പും സ്വര്‍ണ്ണക്കടത്തുകാരുടെ..........

സുജിത് ഭക്തന്‍ അനുമതിയില്ലാതെ ചിത്രങ്ങള്‍ പകര്‍ത്തി; വനംവകുപ്പ് റിപ്പോര്‍ട്ട് നല്‍കി

സംരക്ഷിത വനമേഖലയില്‍ നിന്ന് വ്ളോഗര്‍ സുജിത് ഭക്തന്‍ ചിത്രങ്ങളും വീഡിയോയും പകര്‍ത്തിയത് അനുമതിയില്ലാതെയെന്ന് വനംവകുപ്പ് റിപ്പോര്‍ട്ട് നല്‍കി. അതേസമയം സുജിത് ഭക്തന്‍ സഞ്ചരിച്ച ഇടമലക്കുടി സംരക്ഷിത വനമേഖല അല്ലെന്നും സംരക്ഷിത വനമേഖലയായ ഇരവികുളം...........

കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകള്‍ പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാര്‍; ഇന്ന് മുതല്‍ പുനരാരംഭിക്കും

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ഇന്ന് മുതല്‍ പുനരാരംഭിക്കും. ഇന്ന് മുതല്‍ പ്രതിദിന കൊവിഡ് വിവര പട്ടികയില്‍ പേരുകള്‍ വീണ്ടും ഉള്‍പ്പെടുത്താനാണ് സര്‍ക്കാരിന്റെ തീരുമാനം. കൊവിഡ് ബാധിച്ച്  മരിച്ചവരുടെ പേരും വയസും...........