Skip to main content
Delhi

Rahul Gandhi

രാഹുൽ ഗാന്ധി വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാകും. ഡൽഹിയിൽ എ.ഐ.സി.സി ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ എ.കെ ആന്റണിയാണ് രാഹുലിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത്. കർണാടകവും തമിഴ്നാടും രാഹുലിന്റെ സ്ഥാനാർത്ഥിത്വത്തിനായി രംഗത്തുണ്ടായിരുന്നെങ്കിലും കേരളത്തിലെ വയനാടാണ് എറ്റവും അനുയോജ്യമായ മണ്ഡലമെന്ന തീരുമാനത്തിലെത്തുകയായിരുന്നു. വയനാട് കേരളത്തിലാണ് എങ്കിലും തമിഴ്നാടുമായും കർണാടകയുമായും അതിർത്ഥി പങ്കിടുന്ന മണ്ഡലമാണ്. ഇതാണ് വയനാട് തിരഞ്ഞെടുക്കാനുള്ള കാരണമെന്ന് ആന്റണി പറഞ്ഞു.

 

ഇതോടെ വയനാട് സംബന്ധിച്ച് ഒരാഴ്ചയായി കോൺഗ്രസിലും യു.ഡി.എഫിലും തുടരുന്ന അനിശ്ചിതത്വത്തിനാണ് വിരാമമാകുന്നത്.