Skip to main content

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ഐ ഫോണ്‍ നല്‍കിയെന്ന യൂണിടാക് എം.ഡി സന്തോഷ് ഈപ്പന്റെ ആരോപണം നിഷേധിച്ച് രമേശ് ചെന്നിത്തല. തനിക്കാരും ഐഫോണ്‍ നല്‍കിയിട്ടുമില്ല താന്‍ ആരില്‍ നിന്നും ഐഫോണ്‍ സ്വീകരിച്ചിട്ടുമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കോണ്‍സുലേറ്റിന്റെ ഒരു ചടങ്ങില്‍ പങ്കെടുത്തിരുന്നു. അന്ന് ഒരു ഷാള്‍ അവിടെ നിന്നും നല്‍കി. അതല്ലാതെ തനിക്ക് ആരും ഐഫോണ്‍ നല്‍കിയിട്ടില്ലെന്നും പ്രചാരണത്തെ നിയമപരമായി നേരിടുമെന്ന് ചെന്നിത്തല പറഞ്ഞു.

സ്വപ്‌ന ആവശ്യപ്പെട്ടത് പ്രകാരം യു.എ.ഇ ദിനാഘോഷ ചടങ്ങില്‍ പങ്കെടുക്കുന്ന അതിഥികള്‍ക്ക് കൊടുക്കാനായി 5 ഐഫോണുകള്‍ വാങ്ങി നല്‍കി. അതിഥികളില്‍ ഒരാള്‍ രമേശ് ചെന്നിത്തലയാണ്. 2019 ഡിസംബര്‍ രണ്ടിനായിരുന്നു ചടങ്ങ്. സ്വപ്നയ്ക്ക് നല്‍കിയ ഫോണുകള്‍ രമേശ് ചെന്നിത്തലയ്ക്ക് അടക്കം സ്വപ്ന സമ്മാനിച്ചുവെന്നായിരുന്നു സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍.

Tags