Skip to main content

ഷേക്സ്പിയര്‍ ഉണ്ടായിരുന്നെങ്കില്‍ കാപട്യമേ നിന്റെ പേരോ ചെന്നിത്തലയെന്ന് പറയുമായിരുന്നുവെന്ന് എ പ്രദീപ് കുമാര്‍ എം.എല്‍.എ. ബിഡില്‍ പങ്കെടുക്കാതെ മറ്റൊരു വഴി തേടുക എന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വ്യക്തമാക്കണമെന്ന് പ്രദീപ് കുമാര്‍. അദാനിയെ വീട്ടില്‍ വിളിച്ചിരുത്തി വിരുന്ന് നല്‍കുന്നത് പ്രതിപക്ഷത്തിന്റെ രീതിയാണെന്ന് എംപി പ്രദീപ് കുമാര്‍ തുറന്നടിച്ചു. തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ കോണ്‍ഗ്രസ് എംപി ശശി തരൂര്‍ ബിജെപിക്ക് അനുകൂലമായിരുന്നു.

ഡാറ്റയും ഫിലമെന്റും അടിച്ചുപോയവരുടെ കൂട്ടായ്മയാണ് പ്രതിപക്ഷമെന്നും അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ എ പ്രദീപ് കുമാര്‍ എംഎല്‍എ. ചാനല്‍ ചര്‍ച്ചയില്‍ കോണ്‍ഗ്രസ് എംഎല്‍എ ബിജെപി നേതാവിന് ഡാറ്റ കൈമാറുന്നു. ഇത് കണ്ട് മുസ്ലിം ലീഗിന്റെ ഫിലമെന്റ് അടിച്ചുപോയിരിക്കുകയാണ്. ചാനല്‍ അവതാരകര്‍ പറഞ്ഞതാണ് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കുന്നത്. അവിടെ കോട്ട് ഇട്ടാണ് പറയുന്നതെങ്കില്‍ ഇവിടെ ഖദര്‍ ധരിച്ചാണ് പറയുന്നതെന്ന വ്യത്യാസമേയുള്ളൂ. വി.ഡി സതീശന്‍ അവതരിപ്പിച്ച അവിശ്വാസ പ്രമേയം ചുരുട്ടിക്കൂട്ടി രാഷ്ട്രീയ ചവറ്റുകുട്ടയില്‍ എറിയണമെന്നും പ്രദീപ് കുമാര്‍ പറഞ്ഞു.

Tags