നിയമസഭാ സമ്മേളനത്തില്‍ സ്പീക്കര്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഈ ആവശ്യം ഉന്നയിച്ചത്. പ്രമേയം ചര്‍ച്ചക്കെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുന്നത് വരെ സ്പീക്കര്‍ കസേരയില്‍ നിന്ന് മാറി സഭയില്‍ ഇരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. എന്നാല്‍ പ്രതിപക്ഷത്തിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ചില്ല.
സ്പീക്കര്‍ക്കെതിരായ അവിശ്വാസം സഭയില്‍ ചര്‍ച്ച ചെയ്യണമെങ്കില്‍ 14 ദിവസത്തിന് മുമ്പുതന്നെ നോട്ടീസ് നല്‍കണമെന്ന വ്യവസ്ഥ സ്പീക്കര്‍ ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 12 നാണ് മന്ത്രിസഭ ചേര്‍ന്ന് 24 ന് നിയമസഭ ചേരാന്‍ തീരുമാനിച്ചത്. ഇത് പ്രതിപക്ഷത്തിന്റെ അറിവോടുകൂടിയാണ്. ഇത് ഭരണഘടനാപരമായ വ്യവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു.
വി.ഡി. സതീശന്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിന് അവതരണാനുമതി കൊടുത്തു.