Skip to main content

ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ആവശ്യപ്പെട്ടുകൊണ്ട് സര്‍ക്കാരിന് ഹൈക്കോടതിയുടെ കത്ത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് ഏപ്രില്‍ മുതല്‍ 5 മാസം ആറ് ദിവസത്തെ ശമ്പളം  മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ തുടര്‍ന്നാണ് കത്ത്. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ധനകാര്യ സെക്രട്ടറിക്ക് തിങ്കളാഴ്ചയാണ് കത്ത് അയച്ചിരിക്കുന്നത്. ശമ്പളം പിടിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസിനെയും മറ്റ് ജഡ്ജിമാരെയും ഒഴിവാക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജഡ്ജിമാര്‍ക്ക് ഭരണഘടനാപരമായ ആവശ്യങ്ങള്‍ ഉണ്ടെന്നും അതിനാല്‍ ഇവരുടെ ശമ്പളം പിടിക്കരുതെന്നും കത്തില്‍ പറയുന്നു. എന്നാല്‍ മറ്റ് ഹൈക്കോടതി ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് സംബന്ധിച്ച കാര്യങ്ങള്‍ കത്തില്‍ പരാമര്‍ശിക്കുന്നില്ല. 

സര്‍ക്കാര്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം 5 മാസം പിടിക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി രണ്ട് മാസത്തേക്ക് സ്‌റ്റേ ചെയ്തിരുന്നു. ഉത്തരവിനെതിരെ സര്‍വീസ് സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സ്റ്റേ. എന്നാല്‍ ശമ്പളം പിടിക്കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പാസാക്കി.