Skip to main content

വിദേശത്ത് നിന്ന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് മടങ്ങാന്‍ കഴിയാത്തത് കേന്ദ്രസര്‍ക്കാരിന്റെ സര്‍ക്കുലര്‍ കാരണമാണെന്നും ഇത് ഉടന്‍ പിന്‍വലിക്കണമെന്നും മുഖ്യമന്ത്രി. വിലക്ക് നീക്കാന്‍ കേന്ദ്ര ആരോഗ്യമന്ത്രിക്ക് കത്ത് അയക്കുമെന്നും മലയാളികളെ മടക്കി കൊണ്ടുവരാന്‍ നിയമസഭ പ്രമേയം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കെ.വി. അബ്ദുള്‍ ഖാദറിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുഖ്യമന്ത്രിയുടെ നിലപാടിനോട് യോജിക്കുന്നു എന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം. 

യാത്രാ വിലക്കുകള്‍ കാരണം പ്രവാസികളുടെ ജോലി നഷ്ടപ്പെടാതിരിക്കാന്‍ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കണമെന്ന് കാണിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്ത് അയച്ചതായും മുഖ്യമന്ത്രി അറിയിച്ചു.

Tags