Skip to main content

പോലീസ് വകുപ്പിന് എതിരായ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ (സി.എ.ജി) റിപ്പോര്‍ട്ടിനെ ആയുധമാക്കാനൊരുങ്ങി പ്രതിപക്ഷം. പോലീസിനു വേണ്ടി ചട്ട വിരുദ്ധമായി വാഹനങ്ങളും കമ്പ്യൂട്ടറുകളും മറ്റും വാങ്ങിയതായുള്ള റിപ്പോര്‍ട്ടില്‍ എന്‍.ഐ.എ, സി.ബി.ഐ അന്വേഷണങ്ങള്‍ ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് ഇന്ന് കത്ത് നല്‍കും. തോക്കുകളും വെടിയുണ്ടകളും കാണാനില്ല എന്ന റിപ്പോര്‍ട്ടില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷം ഗവര്‍ണര്‍ക്കും കത്ത് നല്‍കിയേക്കും. 

ഇന്ന് മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയതിന് ശേഷം നാളെ ഗവര്‍ണറെ കണ്ടും ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് കത്ത് നല്‍കും. 

കേരളാ പോലീസ് സേനയിലെ 12,061 വെടിയുണ്ടകളും 25 റൈഫിളുകളും കാണാനില്ലെന്നും കാണാതായ വെടിയുണ്ടകള്‍ക്ക് പകരം വ്യാജ വെടിയുണ്ടകള്‍ വച്ചെന്നും സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്നു. പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ക്രമക്കേടുകള്‍ നടത്തി എന്നതടക്കമുള്ള ആരോപണങ്ങളും സി.എ.ജി റിപ്പോര്‍ട്ടിലുണ്ട്. 

 

 

Tags