Skip to main content

ഫണ്ട് വകമാറ്റി നിര്‍മ്മിച്ചുവെന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ പറയുന്ന ഡി.ജി.പിയുടെയും, എ.ഡി.ജി.പിയുടെയും വില്ലകള്‍ സന്ദര്‍ശിച്ച് യു.ഡി.എഫ് സംഘം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും നേതൃത്വത്തിലാണ് സന്ദര്‍ശനം നടന്നത്. 

സി.എ.ജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിച്ച ക്രമക്കേടുകള്‍ ഓരോന്നും ആഭ്യന്തര സെക്രട്ടറി ബിശ്വാസ് മേത്ത തള്ളിക്കളഞ്ഞിരുന്നു. എന്നാല്‍ പിണറായി പറയുന്നത് പോലെ എഴുതി കൊടുത്ത റിപ്പോര്‍ട്ടാണ് ആഭ്യന്തര സെക്രട്ടറിയുടേതെന്ന് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു. അഴിമതികളൊന്നും മുഖ്യമന്ത്രി അറിയാതെ നടക്കില്ലെന്നും മുഖ്യനമന്ത്രിയേയും അന്വേഷണ പരിതിയില്‍ കൊണ്ടുവരണമെന്നും ഇതില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും ചെന്നിത്തല വ്യക്തമാക്കി. 

സി.എ.ജി റിപ്പോര്‍ട്ടിലെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരമില്ലാത്തതാണ് ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോര്‍ട്ടെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനും വിമര്‍ശനം ഉന്നയിച്ചു. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയുടെ ഓഫീസ് പ്രവര്‍ത്തിച്ചത് പോലെയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്നതെന്നും അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags