Skip to main content

ബജറ്റിന് മുന്നോടിയായുള്ള സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് പുറത്ത് വിട്ടു. പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണിത്. സംസ്ഥാനത്തിന്റെ വളര്‍ച്ചാ നിരക്ക് കൂടിയതായി അവലോകന റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. 2018-2019 വര്‍ഷത്തില്‍ കേരളത്തിന്റെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 7.5 ശതമാനമായി.

2018-2019 കാലഘട്ടങ്ങളില്‍ ചെറുകിട വ്യവസായം, ഐ.ടി എന്നീ മേഖലകളില്‍ കുതിപ്പുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ കാലഘട്ടങ്ങളില്‍ 13.2 ശതമാനം വളര്‍ച്ച പൊതുമേഖല സ്ഥാപനങ്ങള്‍ നേടി. 

അതേസമയം കാര്‍ഷിക വളര്‍ച്ച താഴേക്കാണെന്നും മൂന്ന് വര്‍ഷമായി വ്യവസായരംഗത്തുണ്ടായ വാര്‍ഷിക വളര്‍ച്ച 8.8 ശതമാനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

സാമ്പത്തികമാന്ദ്യം കാരണം നികുതി വരുമാനം കുറഞ്ഞെന്നും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ മൊത്തം വരുമാനത്തിന്റെ 68.14 ശതമാനം നികുതിയില്‍ നിന്നുമായിരുന്നുവെങ്കില്‍ ഇപ്പോള്‍ 54.54 ശതമാനം മാത്രമാണ് നികുതി വരുമാനം.