കലോത്സവം മൂന്നാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ കപ്പിനായുള്ള കുതിപ്പിലാണ് കോഴിക്കോട്. കണ്ണൂരും പാലക്കാടും തൊട്ട് പിന്നാലെ തന്നെയുണ്ട്.239 മത്സരഇനങ്ങളില്‍ 67 ശതമാനവും പൂര്‍ത്തിയാകുമ്പോള്‍ ഒരു ജില്ലയ്ക്കും ആധികാരികത ഉറപ്പാക്കാനായിട്ടില്ല.
മാര്‍ഗം കളിയും നാടകവും മാപ്പിളപ്പാട്ടുമെല്ലാം ഇന്ന് വേദികളിലെത്തും. വാരാന്ത്യമായതിനാല്‍ തന്നെ കാണികളുടെ വന്‍ തിരക്കാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.
സംസ്കൃതോത്സവത്തില്‍ എറണാകുളവും തൃശൂരും ഒപ്പത്തിനൊപ്പമാണ് പോരാട്ടം. അറബിക് കലോത്സവത്തില്‍ ഒന്നാമതെത്താന്‍ 7 ജില്ലകളാണ് നേര്‍ക്കുനേര്‍. മലബാറിന്റെ പ്രിയപ്പെട്ട ഇനങ്ങളായ മാപ്പിളപ്പാട്ടിനും ഗസലിനും കയ്യടിക്കാന്‍ കാസര്ഗോട്ടുകാര് ഒഴുകിയെത്തി. മികച്ച നിലവാരമാണ് മത്സരാര്‍ത്ഥികള്‍ പുലര്‍ത്തിയത്.
