Skip to main content
Thiruvananthapuram

Pinarayi

പുല്‍വാമയിലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളിയായ സി.ആര്‍.പി.എഫ് ജവാന്‍ വി.വി. വസന്തകുമാറിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ സഹായം അനുവദിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഭാര്യയ്ക്ക് 15 ലക്ഷം രൂപയും മാതാവിന് 10 ലക്ഷം രൂപയുമാകും നല്‍കുക.

 

കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് പൂര്‍ണമായി സര്‍ക്കാര്‍ വഹിക്കും. കുടുംബത്തിന് പുതിയ വീട് നിര്‍മിച്ചു നല്‍കും. നിലവില്‍ വസന്തകുമാറിന്റെ ഭാര്യ  വെറ്ററിനറി സര്‍വകലാശാലയില്‍ അസിസ്റ്റന്റ് തസ്തികയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുകയാണ്. ഈ ജോലി സ്ഥിരപ്പെടുത്തും.