Skip to main content
Kochi

ksrtc

വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം ഹൈക്കോടതി സ്റ്റേ ചെയ്തു. കെ.എസ്.ആര്‍.ടി.സി എം.ഡി ടോമിന്‍ തച്ചങ്കരി സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ. ഒക്ടോബര്‍ 2നാണ് ജീവനക്കാര്‍ സമരം പ്രഖ്യാപിച്ചിരുന്നത്. കെ.എസ്.ആര്‍.ടി.സി ആവശ്യ സര്‍വീസാണ് എന്ന് നിരീക്ഷിച്ച കോടതി സമരം പ്രഖ്യാപിക്കുമ്പോള്‍ ഒത്ത് തീര്‍പ്പ് ചര്‍ച്ചകള്‍ക്കുള്ള സമയം ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.

 

ഇത് ഇടക്കാല ഉത്തരവാണ്. ഈ ഉത്തരവിന്മേല്‍ കൂടുതല്‍ വാദം കേട്ട് അന്തിമ ഉത്തരവ് പുറപ്പെടുവിക്കും. ജോലിയില്‍ നിന്ന് മാറ്റി നിര്‍ത്തിയ താല്‍ക്കാലിക ജീവനക്കാരെ തിരിച്ചെടുക്കുക, സര്‍വീസ് റദ്ദാക്കലും അശാസ്ത്രീയ ഡ്യൂട്ടി പരിഷ്‌കരണവും പിന്‍വലിക്കുക, ഡി.എ കുടിശ്ശിക അനുവദിക്കുക, ഇടക്കാലാശ്വാസം പ്രഖ്യാപിക്കുക, വാടകവണ്ടി നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംയുക്ത തൊഴിലാളി യൂണിയന്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരുന്നത്.