Skip to main content
Kochi

Kerala-High-Court

പ്രളയ ദുരിതാശ്വാസത്തിനായി ലഭിക്കുന്ന പണം ദുരന്തബാധിതരുടെ കൈകളിലേക്ക് തന്നെ എത്തുന്നു എന്ന് ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി. പ്രളയ ദുരിതാശ്വത്തിനായി ലഭിക്കുന്ന സംഭാവനകള്‍ പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിഗണിക്കാവുന്നതാണ്. ദുരിതാശ്വാസത്തിലേക്കായി സ്വകാര്യ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും പണം പിരിക്കുന്നത് ഓഡിറ്റ് ചെയ്യണം.  സര്‍ക്കാര്‍ നടപടികള്‍ സുതാര്യമായിരിക്കണമെന്നും കോടതി നിര്‍ദേശിച്ചു

 

പ്രളയദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എത്തിയ പണം കൈകാര്യം ചെയ്യാന്‍ പ്രത്യേക സംവിധാനം വേണമെന്നും ഇതിന് ഹൈക്കോടതി മേല്‍നോട്ടം നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിക്കപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഓഗസ്റ്റ് 15 മുതല്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലഭിച്ച പണം പ്രത്യേക അക്കൗണ്ട് രൂപീകരിക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരുന്നു.

 

പ്രളയദുരിതാശ്വാസത്തിനായി എത്തിയ പണം വേറെ ആവശ്യത്തിനായി ഉപയോഗിക്കില്ലെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ്‌സ് ജനറല്‍ കോടതിയെ അറിയിച്ചു. ഇതിനായി വിനിയോഗിക്കുന്ന പണത്തിന് കൃത്യമായ കണക്കുണ്ടെന്നും എ.ജി കോടതിയെ അറിയിച്ചു.