Delhi
സംസ്ഥാനത്തെ കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് സംസ്ഥാനത്തെത്തുന്നത്. അടുത്ത മൂന്ന് ദിവസത്തിനകം കേന്ദ്രസംഘം കേരളത്തിലെത്തുമെന്നാണ് സൂചന.
പാര്‍ലമെന്റ് സമ്മേളനത്തിനിടെ ഇന്നസെന്റ് എംപിയോടാണ് കേന്ദ്രമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാലവര്‍ഷക്കെടുതി വിലയിരുത്താന്‍ കേന്ദ്രസംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. കാലവര്‍ഷക്കെടുതിയില്‍ ആവശ്യമായ സഹായം നല്‍കാമെന്നു കേരളത്തിലെ സര്‍വകക്ഷി സംഘത്തിനു പ്രധാനമന്ത്രി ഉറപ്പും നല്‍കിയിരുന്നു.
