Skip to main content
Delhi

doklam

ഡോക്‌ലാം വിഷയത്തില്‍ ഇന്ത്യക്ക് ശക്തമായ താക്കീതുമായി ചൈന.അതിര്‍ത്തിയില്‍ നിന്ന് എത്രയും വേഗംസൈന്യത്തെ പിന്‍വലിക്കണം അല്ലാത്ത പക്ഷം വേണ്ടതു ചെയ്യുമെന്നാണ് ഇക്കുറി ചൈന പറഞ്ഞിരിക്കുന്നത്.

 

ചൈനീസ് എംബസി പുറത്തിറക്കിയിട്ടുള്ള 15 പേജുകളുള്ള പ്രസ്തവനയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടിരിക്കുന്നത്. ഇന്ത്യയാണ് പ്രദേശത്ത് ആക്രമിച്ചു കയറിയത് എന്ന് സ്ഥാപിക്കാന്‍ ഈ പ്രദേശത്തിന്റെ ഭൂപടം ഉള്‍പ്പെടെിത്തിയാണ് പ്രസ്താവനയാണ് ഇറക്കിയിരിക്കുന്നത്. ഡോക്‌ലാം സംഘര്‍ഷം ആരംഭിച്ചതു മുതലുള്ള വിവിധ സംഭവ വികാസങ്ങളും വിശദാംശങ്ങളും പ്രസ്താവനയിലുണ്ട്.

 

ഇതിനു മുന്‍പും ഇത്തരത്തിലുള്ള പ്രതികരണം ചൈനയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു.