Skip to main content

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ആരംഭംകുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിശില പാകി. 40 കിലോഗ്രാം തൂക്കമുള്ള വെള്ളിശിലയാണ് പാകിയത്. ഉച്ചയ്ക്ക് 12.30ന് ആരംഭിച്ച പൂജകള്‍ക്കുശേഷമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ശിലാസ്ഥാപന കര്‍മം നടത്തിയത്. നേരത്തേ മോദി ക്ഷേത്രഭൂമിയില്‍ പാരിജാതത്തൈ നട്ടു. ന്യൂഡല്‍ഹിയില്‍നിന്ന് പ്രത്യേക വിമാനത്തിലാണ് മോദി ലക്‌നൗവില്‍ എത്തിയത്.