Skip to main content

കൊറോണ ഭീതിയെ തുടര്‍ന്ന് സ്‌ക്കൂളുകളില്‍ പ്രവര്‍ത്തി ദിനങ്ങള്‍ കുറഞ്ഞുപോയതിന്റെ നഷ്ടം കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ വേനലവധി നേരത്തെ അവസാനിപ്പിച്ച് പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കാന്‍ കേന്ദ്രം ആലോചിക്കുന്നതായി സൂചന. ഇതനുസരിച്ച് അക്കാദമിക് കലണ്ടര്‍ പുനഃക്രമീകരിക്കാന്‍ സ്‌ക്കൂള്‍ വിദ്യാഭ്യാസ വകുപ്പുകളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടേക്കും. 

ലോക്ക്ഡൗണ്‍ കഴിയുന്നതോടെ വേനലവധി വെട്ടിക്കുറച്ച് സ്‌ക്കൂളുകള്‍ തുറക്കാനും പരീക്ഷകള്‍ നടത്താനും സംസ്ഥാനങ്ങളോടും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. മേയ് മാസം പകുതിയോടെയോ മേയ് മാസം മൂന്നാം വാരത്തോടെയോ പുതിയ അദ്ധ്യയന വര്‍ഷം ആരംഭിച്ചേക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.