പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ റഫാല്‍ ഇടപാടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തിയ ആരോപണങ്ങള്‍ക്ക് ജനങ്ങളോട് മാപ്പ് പറയണമെന്ന് മുതിര്‍ന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രവിശങ്കര്‍ പ്രസാദ്. സുപ്രീംകോടതിയില്‍ സ്വയരക്ഷയ്ക്കായി മാത്രം രാഹുല്‍ മാപ്പ് പറഞ്ഞാല്‍ പോരാ,ഇന്ത്യയിലെ ജനങ്ങളുടെ മുമ്പിലും ക്ഷമ ചോദിക്കണമെന്നാണ് മന്ത്രി പറഞ്ഞത്.
റഫാല്‍ കേസില്‍ പുനഃപരിശോധ ഹര്‍ജി തള്ളിയിരിക്കുന്ന സാഹചര്യത്തിലാണ്് മന്ത്രി തന്റെ അഭിപ്രായവുമായി രംഗത്തെത്തിയത്.പുനഃപരിശോധ ഹര്‍ജി തള്ളിയതോടെ കേന്ദ്രസര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി.രാഹുലിനെതിരെ കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും എന്നാല്‍ രാഹുല്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും കോടതി വ്യക്തമാക്കിയിരുന്നു.ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി, ജസ്റ്റിസുമാരായ എസ്‌കെ കൗള്‍, കെഎം ജോസഫ് എന്നിവരാണ് രാഹുല്‍ ഗാന്ധിക്കെതിരെ നടപടി വേണ്ടെന്ന നിലപാടെടുത്തത്. പരാമര്‍ശത്തില്‍ മാപ്പു പറഞ്ഞ് രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച സത്യവാങ്മൂലം പരിഗണിച്ചായിരുന്നു ഇത്.
