Skip to main content
Delhi

abhinandan-varthaman

പാക്കിസ്ഥാന്റെ കസ്റ്റഡിയിലുള്ള വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഇന്ന് വാഗാ അതിര്‍ത്തി വഴി ഇന്ത്യയ്ക്കു കൈമാറുമെന്ന് പാക്ക് വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാകും കൈമാറ്റം.

 

അഭിനന്ദനെ പ്രത്യേക സൈനിക വിമാനത്തില്‍ റാവല്‍പിണ്ടിയില്‍ നിന്ന് ലഹോറിലും അവിടെനിന്ന് റോഡ് മാര്‍ഗം വാഗാ അതിര്‍ത്തിയില്‍ എത്തിക്കും. അഭിനന്ദനെ സ്വീകരിക്കാന്‍ മാതാപിതാക്കള്‍ വാഗ അതിര്‍ത്തിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

 

കഴിഞ്ഞ 27 ആം തീയതിയാണ് പാക്കിസ്ഥാന്‍ പോര്‍ വിമാനങ്ങള്‍ വ്യോമാതിര്‍ത്തി ലംഘിച്ച് ഇന്ത്യന്‍ സൈനിക ക്യാമ്പുകളെ ആക്രമിക്കാന്‍ എത്തിയത്. പാക്കിസ്ഥാന്റെ എഫ് 16 ചെറുക്കുന്നതിനായി മിഗ് 21 ബൈസണ്‍ വിമാനത്തിന്റെ ഫൈറ്റര്‍ പൈലറ്റായ അഭിനന്ദന്‍ ഉള്‍പ്പെടെയുള്ളവരെ നിയോഗിക്കുകയായിരുന്നു. തുടര്‍ന്നുണ്ടായ ഇന്ത്യന്‍ തിരിച്ചടിയില്‍ പാക്കിസ്ഥാന്റെ വിമാനങ്ങള്‍ പിന്തിരിഞ്ഞു. ഇതില്‍ ഒരു വിമാനത്തെ പിന്തുടര്‍ന്ന് തകര്‍ക്കുന്നതിനെയാണ് അഭിനന്ദന്‍ പറത്തിയിരുന്ന മിഗ് 21 ബൈസണ്‍ നിയന്ത്രണം നഷ്ടപ്പെട്ട് തകര്‍ന്നത്. വിമാനം തകരുന്നതിന് മുമ്പായി അഭിനന്ദന്‍ ഇജക്ഷനിലൂടെ താഴേക്ക് ചാടുകയും, പാരഷൂട്ടിന്റെ സഹായത്തോടെ നിലംതൊടുകയുമായിരുന്നു. പാക്ക് അധീന കാശ്മീരിലാണ് അഭിനന്ദന്‍ വീണത്. ശേഷം പാക്കിസ്ഥാന്‍ അഭിനന്ദനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

 

 

Tags