ബാലാക്കോട്ടിലെ ഇന്ത്യന്‍ തിരിച്ചടിയെ തുടര്‍ന്ന് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ പ്രകോപനം തുടരുന്നു. ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് മൂന്നു പാക്ക് യുദ്ധവിമാനങ്ങള്‍ രജൗറി ജില്ലയിലെ നൗഷേറ സെക്ടറില്‍ പ്രവേശിച്ചു. ഇവയെ ഇന്ത്യന്‍ വ്യോമസേന തുരത്തി. വ്യോമാതിര്‍ത്തിയില്‍ പട്രോളിങ് നടത്തിയിരുന്ന വിമാനങ്ങളാണ് പാക്ക് വിമാനത്തെ തുരത്തിയത്.
പാക്കിസ്ഥാന്റെ ഒരു എഫ് 16 വിമാനം നൗഷേറയിലെ ലാം വാലിയില്‍വച്ച് ഇന്ത്യന്‍ സേന വെടിവച്ചിട്ടു എന്നാണ് സ്ഥിരീകരിക്കാത്ത വിവരം. ഇതില്‍നിന്ന് ഒരാള്‍ പാരച്ച്യൂട്ടില്‍ രക്ഷപെട്ടുവെന്ന് വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ടു ചെയ്തു.വ്യോമാതിര്‍ത്തി കടന്ന പാക്ക് വിമാനം രജൗറിയില്‍ ബോംബിട്ടതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതിനിടെ, പാക്ക് വ്യോമാതിര്‍ത്തി കടന്ന രണ്ട് ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവച്ചിട്ടെന്നും ഒരു പൈലറ്റിനെ അറസ്റ്റു ചെയ്തുവെന്നും പാക്ക് സൈനിക മേജര്‍ ജനറല്‍ എ. ഗഫൂര്‍ അവകാശപ്പെട്ടു. ഒരു വിമാനം പാക്ക് അധീന കശ്മീരിലും ഒരു വിമാനം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലും വീണെന്നാണ് പാക്കിസ്ഥാന്‍ അവകാശപ്പെടുന്നത്.
സംഘര്‍ഷഭരിതമായ സാഹചര്യം കണക്കിലെടുത്ത് ലേ, ജമ്മു, ശ്രീനഗര്‍, പഠാന്‍കോട്ട് വിമാനത്താവളങ്ങള്‍ താലിക്കാലിമായി അടച്ചിട്ടുണ്ട്.
