ഇന്ധനവില വര്‍ദ്ധനവില്‍ ജനം നട്ടം തിരിയുമ്പോഴും ഇടപെടാതെ കേന്ദ്രസര്‍ക്കാര്‍. നികുതി കുറയ്ക്കണമെന്ന ആവശ്യം അംഗീകരിക്കാനാവില്ല. എക്സൈസ് തീരുവ കുറയ്ക്കുന്നത് സര്‍ക്കാരിന്റെ ധനക്കമ്മിയെ ബാധിക്കുമെന്നും വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കേണ്ടി വരുമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്.
പെട്രോളിന് ലിറ്ററിന് 19.47 രൂപയും ഡീസലിന് 15.33 രൂപയുമാണ് കേന്ദ്രസര്‍ക്കാര്‍ എക്‌സൈസ് നികുതിയായി ഈടാക്കുന്നത്. സംസ്ഥാനങ്ങള്‍ അവരുടെ രീതി അനുസരിച്ചും എക്‌സൈസ് നികുതി ഈടാക്കുന്നുണ്ട്.
അതേസമയം തുടര്‍ച്ചയായ 42ആം ദിവസവും ഇന്ധനവില കൂടി. 15 പൈസ വീതമാണ് പെട്രോളിനും ഡീസലിനും ഇന്ന് വര്‍ദ്ധിച്ചത്. കൊച്ചിയില്‍ പെട്രോള്‍ വില ലിറ്ററിന് 82.95 രൂപയും ഡീസലിന് 76.95 രൂപയുമാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 84.19 രൂപയും ഡീസലിന് 78.14 രൂപയുമാണ് ഇന്നത്തെ വില. കോഴിക്കോട് യഥാക്രമം 83.11, 77.15 എന്നിങ്ങനെയാണ് വില. മൂന്നാഴ്ചയ്ക്കുള്ളില്‍ പെട്രോളിന് 3.35 രൂപയും ഡീസലിന് 4.04 രൂപയുമാണ് കൂടിയത്.
