Skip to main content
Lucknow

urine

ഗോതമ്പ് വിളവെടുക്കാന്‍ കൂട്ടാക്കിയില്ലെന്ന കാരണത്താല്‍ ദലിത് തൊഴിലാളിയെ മൂത്രം കുടിപ്പിച്ചെന്ന് പരാതി. ഉത്തര്‍പ്രദേശിലെ ഹസ്രത്പൂരില്‍ കഴിഞ്ഞ മാസമാണ് സംഭവം നടന്നത്. ഉയര്‍ന്ന ജാതിയില്‍പ്പെട്ട സഹോദരങ്ങളായ നല് പേരാണ് ഗോതമ്പ് വിളവെടുത്തില്ലെന്ന് പറഞ്ഞ് തൊഴിലാളിയെ മര്‍ദ്ദിക്കുകയും മൂത്രം കുടിപ്പിക്കുകയും ചെയ്തത്.

 

 

അക്രമത്തിനിരയായ ആളുടെ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ എസ്.സി എസ്.ടി ആക്ട് പ്രകാരം കേസെടുക്കുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. താന്‍ പരാതിയുമായി എത്തിയപ്പോള്‍ ആദ്യം ഹസ്രത്പൂര്‍ പോലീസ് കേസെടുക്കാന്‍ കൂട്ടാക്കിയില്ലെന്ന പരാതിക്കാരന്റെ ആരോപണത്തെതുടര്‍ന്ന്  എസ്.ഐയെ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തു.

 

Tags