Skip to main content
Lucknow

 school-bus-accident

ഉത്തര്‍പ്രദേശിലെ ഖുഷിനഗറില്‍ ആളില്ലാ ലെവല്‍ ക്രോസില്‍ സ്‌കൂള്‍ ബസില്‍ ട്രെയിന്‍ ഇടിച്ച് 13 കുട്ടികള്‍ മരിച്ചു. രാവിലെ കുട്ടികളുമായി സ്‌കൂളിലേക്ക് പോവുകയായിരുന്ന ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്. അപകടത്തിലല്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. അതില്‍ എട്ട് പേരുടെ നില ഗുരുതരമാണ്.

 

സംഭവത്തില്‍ അനുശോചനം അറിയിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മരിച്ച കുട്ടികളുടെ കുടുംബത്തിന് 2 ലക്ഷം രൂപ വീതം സഹായവും പ്രഖ്യാപിച്ചു. രാജ്യത്ത് ഈ മാസം ഉണ്ടാകുന്ന രണ്ടാമത്തെ സ്‌കൂള്‍ ബസ് അപകമാണ് ഇത്. കഴിഞ്ഞ പത്താം തീയതി ഹിമാചലില്‍ 100 അടി താഴ്ചയിലേക്ക് സ്‌കൂള്‍ മറിഞ്ഞ് 27 കുട്ടികള്‍ മരിച്ചിരുന്നു.

 

 

Tags