കൊളുക്കുമലയ്ക്ക് സമിപം കൊരങ്ങണിയിലുണ്ടായ കാട്ടുതീയില്‍ പതിനാല്‍ പേരുടെ മരണം സ്ഥിരീകരിച്ചു. ഒരു മലയാളിക്കുള്‍പ്പെടെ 15ഓളം പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇതില്‍ അഞ്ച് പേരുടെ നില ഗുരുതരമാണ്. ഏഴുപേരെ ഇനിയും കണ്ടെത്താനുണ്ട്. തമിഴ്‌നാട്ടില്‍ നിന്ന് ട്രക്കിങ്ങിനുപോയ 39 അംഗ സംഘമാണ് അപകടത്തില്‍ പെട്ടത്. കോട്ടയം പാലാ സ്വദേശി ബീനയാണ് അപകടത്തില്‍ പെട്ട മലയാളി.
ചെന്നൈ സ്വദേശികളായ സുശീല, ഹേമലത, സുനിത, ശുഭ, അരുണ്‍, കോയമ്പത്തൂര്‍ സ്വദേശിയായ വിപിന്‍, ഈറോഡ് സ്വദേശികളായ ദിവ്യ, വിവേക്, തമിഴ്‌ശെല്‍വന്‍ എന്നവരാണ് മരിച്ചവര്‍. ഇവരില്‍ ദിവ്യയും വിവേകും ദമ്പതിമാരാണ്. ചെന്നൈ ട്രക്കിങ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ എത്തിയ 25 സ്ത്രീകളും എട്ട് പുരുഷന്മാരും മൂന്ന് കുട്ടികളുമടങ്ങുന്ന സംഘമാണ് അപകടത്തില്‍ പെട്ടത്. ഇവര്‍ മീശപ്പുലിമലയില്‍ നിന്നും ഇറങ്ങി കുരങ്ങിണി മലയുടെ താഴ്വാരത്തെത്തിയതോടെയാണ് തീ പടര്‍ന്നത്.
അഗ്‌നിശമനസേന, വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകള്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരെല്ലാം രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നുണ്ട് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
