ഇന്ത്യന്‍ സൈന്യത്തിനെതിരെ ആര്.എസ്.എസ് മേധാവി മോഹന്‍ ഭാഗവത് നടത്തിയ പ്രസ്താവന വിവാദമാകുന്നു. ഇന്ത്യന്‍ സൈന്യത്തിനു യുദ്ധത്തിന് ഒരുങ്ങാന്‍ ആറ് മാസം വേണമെങ്കില്‍ ആര്.എസ്.എസ്സിന് മൂന്ന് ദിവസം മാത്രം മതിയെന്നാണ് മോഹന്‍ ഭാഗവത് ബീഹാറില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞത്.
'ഇന്ത്യന്‍ സൈന്യം ആറോ ഏഴോ മാസങ്ങള്‍ക്കൊണ്ടു ചെയ്യുന്ന കാര്യം വെറും മൂന്നുദിവസത്തിനുള്ളില്‍ ആര്.എസ്.എസ് ചെയ്യും. അതിനുള്ള ശേഷി ഞങ്ങള്‍ക്കുണ്ട്. അതിനുള്ള സാഹചര്യം ഉണ്ടാകുകയാണെങ്കില്‍ അവയെ നേരിടുന്നതിന് ഞങ്ങള്‍ മുന്നിട്ടിറങ്ങും. ഭരണഘടന അനുവദിക്കുമെങ്കില്‍ മാത്രം' ഭാഗവത് പറഞ്ഞു.
ആര്‍എസ്എസ് എന്നത് സൈനിക സംഘടനയല്ല. ഇത് ഒരു കുടുംബത്തെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംഘടനയാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.
എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ആര്.എസ്.എസ്. മേധാവിയുടെ പ്രസ്താവന മുഴുവന്‍ ഇന്ത്യക്കാരെയും അപമാനിക്കുന്നതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.
പ്രസംഗം മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതാണ് എന്നാണ് ആര്.എസ്.എസ് വാദം.
