Skip to main content
Delhi

 aap-kejriwal

ഇരട്ടപ്പദവി വിഷയത്തില്‍ ഡല്‍ഹി നിയമസഭയിലെ ആം ആദ്മി പാര്‍ട്ടിയുടെ 20 എം.എല്‍.എമാരെ അയോഗ്യരാക്കി. വെള്ളിയാഴ്ച രാവിലെ ചേര്‍ന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ സമ്പൂര്‍ണ യോഗത്തിലാണ് തീരുമാനം. 20 പേരയും അയോഗ്യരാക്കുന്നതിനുള്ള ശുപാര്‍ശ കമ്മീഷന്‍ രാഷ് ട്രപതിക്ക് അയച്ചു.

 

2015 മാര്‍ച്ച് 13ന് കെജ്രിവാള്‍ സര്‍ക്കാര്‍ 21 എംഎല്‍എമാരെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയോഗിച്ചിരുന്നു. നിയമനത്തെ ചോദ്യം ചെയ്ത് പ്രതിപക്ഷവും അഭിഭാഷകനായ പ്രശാന്ത് പട്ടേലും നല്‍കിയ പരാതിയിലാണ് നടപടി.

 

70 അംഗ സഭയില്‍ 66 എം.എല്‍.എമാരാണ് എ.എ.പിക്കുള്ളത് അതില്‍ 20 പേര്‍ അയോഗ്യരായാലും 46 പേരുടെ പിന്തുണ സര്‍ക്കാരിനുണ്ടാകും. കമ്മീഷന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കുമെന്ന് ആം ആദ്മി പാര്‍ട്ടി അറിയിച്ചു.