Skip to main content
Mumbai

elphinstone over bridge

കഴിഞ്ഞ സെപ്റ്റംബറില്‍ തിക്കിലും തിരക്കിലും പെട്ട് ഇരുപതില്‍പരം പേര്‍ മരിച്ച മുബൈയിലെ എല്‍ഫിന്‍സ്റ്റണ്‍ റെയില്‍വേ സ്റ്റേഷനില്‍ പുതിയ നടപ്പാലം സൈന്യം നിര്‍മ്മിക്കും. ഇതിനായി റെയില്‍വേ  10 കോടി രൂപ  അനുവദിക്കും. ഒരാഴ്ചക്കുള്ളില്‍ നിര്‍മ്മാണം ആരംഭിക്കുന്ന പാലം അടുത്ത ഫെബ്രുവരിയില്‍ പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.