സ്ത്രീകളെ ആര്‍.എസ്സ്.എസ്സ് ശാഖയിലുള്‍പ്പെടുത്താത്തതിന് വിശദീകരണവുമായി ആര്‍.എസ്സ്.എസ്സ് നേതാവ് മന്‍മോഹന്‍ വിദ്യ രംഗത്ത്. ആര്‍.എസ്സ്.എസ്സ് ശാഖകളില്‍ കടുപ്പമേറിയ വ്യായാമ മുറകളാണ് അഭ്യസിക്കുന്നത്, മാത്രമല്ല രാവിലെ ആറ് മണിക്കാണ് ശാഖ ആരംഭിക്കുന്നത് ഇവ രണ്ടും സ്ത്രീകളെ സംബന്ധിച്ചെടുത്തോളം അവര്‍ക്ക് യോജിക്കുന്നതല്ല. അതു കൊണ്ടാണ് സ്തീകളെ ശാഖകളില്‍ ഉള്‍പ്പെടുത്താത്തതെന്ന് മന്‍മോഹന്‍ വിദ്യ പറഞ്ഞു.
കഴിഞ്ഞ ദിവസം ഗുജറാത്തിലെ ഒരു റാലിക്കിടയില്‍ കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ആര്‍.എസ്സ്.എസ്സ് ശാഖകളില്‍ നിക്കറിട്ട ഒരു സ്ത്രീയെ പോലും കണ്ടിട്ടില്ലെന്ന് പറഞ്ഞിരുന്നു. ഇതിനു മറുപടിയെന്ന നിലയിലാണ് വിദ്യയുടെ ഈ പ്രതികരണം.ശാഖകള്‍ പുരുഷന്മാര്‍ക്ക് വേണ്ടിയുള്ളതാണ് എന്നാല്‍ അതിനര്‍ഥം സ്ത്രീകള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ പാടില്ല എന്നല്ലെന്നും മന്‍മോഹന്‍ വിദ്യ പറഞ്ഞു.

